തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഭൂമിയുടെയും ൈകയേറ്റ ഭൂമിയുടെയും കണക്കെടുത ്താലും തുടർനടപടികൾ ലക്ഷ്യം കാണാനുള്ള സാധ്യത വിരളം. കൈയേറ്റ ഭൂമി ഒഴിപ്പിച്ചെടുക്കാ ൻ യാഥാർഥ്യമാവാൻ കടമ്പകേളറെയാണ്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കിയാൽ കൈയേറ്റ ഭൂമി സർക്കാറിന് സുഗമമായി ഒഴിപ്പിച്ചെടുക്കാനാവും. എന്നാൽ, കൈയേറ്റ ഭൂമിയുടെ കണക്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും മാത്രമാണ് സർക്കാർ തലത്തിൽ ചെയ്യുന്നത്. തുടർപ്രവർത്തനങ്ങൾ മന്ദീഭവിക്കുകയാണ് പതിവ്.
വിവാദമായ ഇടുക്കി കൊട്ടക്കാമ്പൂർ- വട്ടവട ഭൂമി കൈയേറ്റത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ നൽകിയ റിപ്പോർട്ട് നടപ്പാക്കുന്നതിന് ഉത്തരവിറക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല. കുറിഞ്ഞി വന്യജീവി സംരക്ഷിതമേഖലയിലെ കൈയേറ്റം പോലും ഒഴിപ്പിക്കാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്്ട്രീയ സമ്മർദത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നതാണ് കാണാനാവുന്നത്. കൈയേറ്റങ്ങൾ കണ്ടെത്തി തടയാൻ ജില്ല തലത്തിൽ െഡപ്യൂട്ടി കലക്ടർമാരുടെയും താലൂക്ക് തലത്തിൽ തഹസിൽദാർമാരുടെയും സ്ക്വാഡുകൾ പ്രവർത്തിക്കുന്നെങ്കിലും ഒഴിപ്പിക്കൽ പേരിന് പോലും നടന്നിട്ടില്ല. അതിനാലാണ് പുതിയ നിർദേശം നൽകിയത്. 1957ലെ ഭൂസംരക്ഷണ നിയമം, 1958ലെ ഭൂസംരക്ഷണ ചട്ടം, 2009ലെ ഭൂസംരക്ഷണ ഭേദഗതി നിയമം എന്നിവ പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഒരു മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൈയേറ്റ ഭൂമിയുടെ അന്തിമപട്ടിക തയാറാക്കാനാണ് വില്ലേജ് ഓഫിസർമാർ, തഹസിൽദാർമാർ, കലക്ടർമാർ, ലാൻഡ് റവന്യു കമീഷണർ എന്നിവരോട് റവന്യൂ സെക്രട്ടറി ഡോ. വി. വേണു ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ കൈയേറ്റ ഭൂമിയുടെയും വിവരം ശേഖരിക്കണമെന്ന് മാർച്ചിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ കൈമാറിയ കുറിപ്പിെൻറ അടിസ്ഥാനത്തിലാണു നടപടി.
പാട്ടവ്യവസ്ഥ ലംഘിച്ച് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കൈവശം െവച്ചിട്ടുണ്ട്. ഇവക്ക് നിയമാനുസൃതം നോട്ടീസ് നൽകി കുടിശ്ശിക ഇൗടാക്കാനും അല്ലെങ്കിൽ സർക്കാർ ഭൂമി തിരിച്ചെടുക്കാനും നേരത്തേ കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർനടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പാട്ടക്കുടിശ്ശിക ഇനത്തിൽ സർക്കാറിന് 1100 കോടിയോളം കിട്ടാനുണ്ടെന്നാണ് പ്രാഥമിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.