കൈ​യേ​റ്റ​ത്തി​നെ​തി​രെ കേ​ന്ദ്രം  ഇ​ട​പെ​ട​ണം –പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി 

കൊച്ചി: പശ്ചിമഘട്ടത്തെ തകർക്കുന്ന മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി. 

കാലാവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന മൂന്നാർ ഉൾപ്പെടുന്ന ആനമുടി മേഖലയുടെ പരിസ്ഥിതി സന്തുലനം നശിപ്പിച്ച് നടത്തുന്ന ൈകയേറ്റവും ചെങ്കുത്തായ വൻ മലനിരകൾ വെട്ടിപ്പിളർത്തിയുള്ള കെട്ടിടനിർമാണവും മൂന്നാറിനെ ദുരന്ത ഭൂമിയാക്കും. മതികെട്ടാൻ ചോല, കുറിഞ്ഞി ദേശീയ ഉദ്യാനം എന്നിവ ഉൾപ്പെടെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലായി 30,000 ഏക്കർ ഭൂമിയാണ് രാഷ്ട്രീയ ഒത്താശയോടെ മാഫിയകൾ കൈയേറിയത്. 

കൈയേറ്റം സംബന്ധിച്ച് 15 വർഷത്തിനിടെ ആറ് പ്രധാന റിപ്പോർട്ടുകളാണ് സമർപ്പിക്കപ്പെട്ടത്. ഒരാൾക്കെതിരെ പോലും നടപടി സ്വീകരിച്ചില്ല. എം.പിയും എം.എൽ.എയുമുൾപ്പെടെ ജനപ്രതിനിധികൾ പോലും കൈയേറ്റത്തിന് നേതൃത്വം നൽകുകയാണ്. കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളന ദിവസം പാർലമ​െൻറിന് മുന്നിൽ സത്യഗ്രഹം നടത്തും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകും.  

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ചെയർമാൻ ജോൺ പെരുവന്താനം, കേരള നദി സംരക്ഷണസമിതി പ്രസിഡൻറ് േഡാ. സീതാരാമൻ, ഡോ. സി.എം. ജോയി, കെ.എ. വർഗീസ്, വി.ഡി. മജീന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

Tags:    
News Summary - encroachment govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.