ആനക്കര: മജിസ്ട്രേറ്റ് കോടതിയുടെ വിലക്ക് മറികടന്ന് അനധികൃത ചെങ്കല്‍ ഖനനം. ആനക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മലമല്‍കാവിലാണ് സംഭവം. ജിയോളജി, റവന്യൂ വകുപ്പുകളെ തെറ്റിദ്ധരിപ്പിച്ച് അനുമതിപത്രം വാങ്ങിയാണ് സ്വകാര്യവ്യക്തി മാസം മുന്നേ ഖനനം തുടങ്ങിയത്. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചെത്തി.
തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിപ്രകാരം പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഖനനം നിര്‍ത്തിവക്കാന്‍ ഉത്തരവിട്ടിരുന്നു. അതിനിടെ ഖനന ഉടമകള്‍ നാട്ടുകാരുടെ അനുമതിയുണ്ടന്ന് നോട്ടറി വക്കീല്‍ മുഖേന രേഖയുണ്ടാക്കി ഹൈകോടതിയില്‍ നിന്നും ഖനനാനുമതി നേടി.
പൊലീസ് സംരക്ഷണം ഉപയോഗിച്ച് ഖനനം നടത്താന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞു. കോടതി ഉത്തരവ് കാണിച്ചെങ്കിലും ഇത്തരത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ രേഖകള്‍ വ്യാജമാണെന്ന് ഹൈകോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ഹൈകോടതി കീഴ്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി നിലനിര്‍ത്താന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
ഉത്തരവ് നിലവിലുള്ളപ്പോഴാണ് ശനിയാഴ്ച ഖനനം തുടങ്ങിയത്. വീണ്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെ നിര്‍ത്തിവെക്കാന്‍ തൃത്താല സി.ഐ ആവശ്യപ്പെട്ടു. എന്നാല്‍, അതൊന്നും വകവെക്കാതെ ചെങ്കല്‍ കയറ്റാനുള്ള നീക്കം സ്ത്രീകളുടെ നേതൃത്വത്തില്‍ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.