എൻഡോസൾഫാൻ ദുരിത ബാധിത ധന്യ വിടവാങ്ങി

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിത ബാധിത പെരുരിലെ നളിനിയുടെ മകൾ ധന്യ (27) വിടവാങ്ങി. ചികിത്സയും ആശുപത്രിയുമായി ദീർഘകാലം കഴിഞ്ഞ ധന്യ ഒരിക്കലും കിടപ്പിൽ നിന്നും എഴുന്നേറ്റിരുന്നില്ല.

മാനസിക വെല്ലുവിളി നേരിടുന്ന രോഗികളുടെ വിഭാഗത്തിലാണ് ധന്യപെട്ടിരുന്നത്. അതോടൊപ്പം എഴുന്നേറ്റ് നിൽക്കാനോ ഇരികാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. രണ്ടു വർഷമായി ആഹാരം നൽകിയിരുന്നത് കുഴലിൽ കൂടിയായിരുന്നു.

നാലുദിവസം മൂമ്പാണ് ജില്ലാ ആശുപത്രിയിൽ ഐ.സി.യു വിഭാഗത്തിൽ പ്രവേശിച്ചിരുന്നത്. വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ല. കാഞ്ഞങ്ങാടും പരിസരവുമുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ചികിത്സ.

ജൻമനാ രോഗബാധിയായിരുന്ന ധന്യയെ അച്ഛൻ ചെറുപ്പത്തിലേ ഉപക്ഷേിച്ചുപോയിരുന്നു. പിന്നിട് മരിച്ചതായി വിവരം ലഭിച്ചുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. സഹോദരി: ഗീതു.

Tags:    
News Summary - endosulfan victim Dhanya passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.