കള്ളപ്പണം വെളുപ്പിക്കൽ; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കള്ളംപണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ വീണ്ടും ചോദ്യം ചെയ്യുന്നു. മുസ്​ലിം ലീഗി​െൻറ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ട്​ വഴി ഇബ്രാഹിംകുഞ്ഞ്​ 10 കോടിയോളം രൂപ വെളുപ്പിച്ചുവെന്നാണ്​ കേസ്​.

പാലാരിവട്ടം പാലത്തി​െൻറ നിർമാണ അഴിമതിയിലൂടെ സമ്പാദിച്ച പണമാണിതെന്ന്​ ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ്​ ബാബു ഹൈകോടതിയെ സമീപിച്ചിരുനു. ഹരജിയിൽ എൻഫോഴ്​സ്​മെൻറിനോട്​ കള്ളപ്പണ കേസ്​ അന്വേഷിക്കാനും ഗിരീഷ്​ ബാബുവിനെ കേസിൽ കക്ഷിചേർക്കാനും കോടതി നിർദേശിച്ചിരുന്നു. വിജിലൻസാണ്​ ഇബ്രാഹിംകുഞ്ഞിനെതിരായ പാലാരിവട്ടം അഴിമതി കേസ്​ അന്വേഷിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.