കൊച്ചി: വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്. വെള്ളാപ്പള്ളി സമർപ്പിച്ച െഎ.ടി റിേട്ടണുകളും ബാങ്ക് രേഖകളും എൻേഫാഴ്സ്മെൻറ് പരിശോധിച്ചു. മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വെള്ളാപ്പള്ളി നടേശന് മൂന്നുവര്‍ഷം മുമ്പ് വിദേശത്തുനിന്ന് അനധികൃതമായി വന്‍തോതില്‍ ഹവാല ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ. ഇതുസംബന്ധിച്ച് ലഭിച്ച പരാതിക്ക് പുറമെ, ഇതുമായി ബന്ധപ്പെട്ട് പുറത്ത് നടന്ന ആരോപണങ്ങളും വെള്ളാപ്പള്ളിയുടെ ഇടപാടുകളും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് പരാതിയിലും അല്ലാതെയുമുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ ചോദിച്ചറിയാൻ നേരിട്ട് വിളിച്ചുവരുത്തിയത്. പരാതിയിൽ കഴമ്പുണ്ടോയെന്ന് മനസ്സിലാക്കുന്നതിെൻറ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കേസെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെയും കുടുംബത്തിെൻറയും പേരിൽ ഇന്ത്യയിലും അഞ്ച് വിദേശ രാജ്യങ്ങളിലുമായി വൻ നിക്ഷേപമുണ്ടെന്ന ആേരാപണവും ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം എൻഫോഴ്സ്മെൻറ് ചോദിച്ചറിഞ്ഞു. അതേസമയം, പരാതിയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.