എൻജിൻ തകരാർ: മുഴപ്പിലങ്ങാട് സർവീസ് റോഡിൽ ബസ് കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിന് സമീപം സർവീസ് റോഡിൽ ബസ് കുടുങ്ങി ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച രാവിലെ 9നായിരുന്നു സംഭവം.

കണ്ണൂരിൽ നിന്നും കോഴിക്കോടിന് പോകുന്ന സ്വകാര്യ ലിമിറ്റഡ് ബസ് ആണ് എൻജിൻ തകരാറിലായതിനെ തുടർന്ന് നിന്നു പോയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. സ്കൂളിലേക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപെടെ ദുരിതത്തിലായി.

ഒറ്റ വാഹനത്തിന് മാത്രം പോകാനുള്ള ഇടുങ്ങിയ സർവീസ് റോഡിൽ ബസ് നിന്നതാണ് ഗതാഗത തടസത്തിന് കാരണമായത്. ബസ് നന്നാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഗതാഗതം നിയന്ത്രിക്കാൻ എടക്കാട് പൊലീസ് എത്തിയിട്ടുണ്ട്.

Tags:    
News Summary - Engine failure: Bus stuck on Muzhappilangad service road; Traffic is at a standstill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.