തൃശൂർ: കൂണുപോലെ എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിൽനിന്ന് മികവിെൻറ പട്ടികയിൽ മൂന്നെണ്ണം മാത്രം. തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര മനുഷ്യവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പ്രഖ്യാപിച്ച മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുെട പട്ടികയിൽ കോളജുകളുടെ വിഭാഗത്തിൽ മാത്രമാണ് കേരളത്തിന് ആശ്വസിക്കാനുള്ളത്. ഫാർമസി വിഭാഗത്തിൽ ആദ്യത്തെ 50ൽ ഒന്നുപോലുമില്ല.
മികച്ച 100 എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്േപസ് സയൻസ് ആൻഡ് ടെക്നോളജി 28 ഉം കോഴിക്കോട് എൻ.െഎ.ടി 44 ഉം തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ് 93 ഉം സ്ഥാനങ്ങളിൽ എത്തിയതൊഴിച്ചാൽ കേരളത്തിൽനിന്ന് മറ്റൊന്നും ഇടംപിടിച്ചില്ല.
മികച്ച 50 മാനേജ്മെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ അഞ്ചാം സ്ഥാനത്ത് േകാഴിക്കോെട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറുണ്ട്. സർവകലാശാലകളുെട ആദ്യ 100ൽ കേരള, തിരുവനന്തപുരം, കാലിക്കറ്റ്, എം.ജി, കൊച്ചിൻ ശാസ്ത്ര സാേങ്കതിക സർവകലാശാല എന്നിവ വിവിധ സ്ഥാനങ്ങളിലുണ്ട്.
മികച്ച കോളജുകളുടെ ആദ്യ 100ൽ കേരളത്തിൽനിന്ന് 14 സ്ഥാപനങ്ങളുണ്ട്. എന്നാൽ, ഇക്കൂട്ടത്തിൽ സർക്കാർ കോളജുകളില്ല. 17ാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് മുതൽ 91ാം സ്ഥാനം നേടിയ എറണാകുളം നിർമല വരെ ന്യൂനപക്ഷ മാനേജ്മെൻറുകൾ നടത്തുന്ന കോളജുകളാണ് മികവിെൻറ പട്ടികയിൽ ഇടം കിട്ടിയതിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.