തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ് പഠനത്തിനായി 54,604 സീറ്റുകളാണ് ലഭ്യമാവുക. 32,917 സീറ്റുകളിൽ പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും. 12 സർക്കാർ, എയ്ഡഡ് കോളജുകളിലായി 5230 സീറ്റുകളാണുള്ളത്. സർക്കാർ നിയന്ത്രണത്തിലെ 24 സ്വാശ്രയ കോളജുകളിൽ 7569 സീറ്റുകളാണുള്ളത്.
സ്വാശ്രയ കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിലെ 100 കോളജുകളിലായി 34,995 സീറ്റുകളും കാതലിക് മാനേജ്മെൻറ് അസോസിയേഷന് കീഴിലെ കോളജുകളിൽ 6810 സീറ്റുകളുമാണുള്ളത്. ഇതിൽ സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷന് കീഴിലെ കോളജുകളിലെ 17,498 സീറ്റുകളും കാതലിക് മാനേജ്മെൻറ് അേസാസിയേഷന്‍ കീഴിലെ 3405 സീറ്റുകളും പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും.
നാല് സർക്കാർ, എയ്ഡഡ് കോളജുകളിലായുള്ള 200 ആർക്കിടെക്ചർ സീറ്റുകളിൽ 183 എണ്ണത്തിലേക്ക് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും. സ്വാശ്രയ മേഖലയിലെ ആർക്കിടെക്ചർ കോളജുകളിലെ 1100 സീറ്റുകളിൽ 550 എണ്ണത്തിലേക്കും അലോട്ട്മെൻറ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.