തിരുവനന്തപുരം: എ.ഐ.സി.ടി.ഇ മാനദണ്ഡം ലംഘിച്ചതിനും പ്രവേശനപരീക്ഷ പാസാകാത്തതിനും സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ പ്രവേശനം നല്‍കിയ 360 വിദ്യാര്‍ഥികളുടെ പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. ഈ വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കേണ്ടതില്ളെന്ന് സാങ്കേതിക സര്‍വകലാശാലക്ക് നിര്‍ദേശവും നല്‍കി. ഇതില്‍ 277 വിദ്യാര്‍ഥികളെ എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ പാലിക്കാതെ എന്‍.ആര്‍.ഐ ക്വോട്ടയില്‍ 12 കോളജുകള്‍ പ്രവേശനം നല്‍കിയതാണ്. മൂന്ന് സ്വാശ്രയ കോളജുകളിലായി മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശം നല്‍കിയ 83 കുട്ടികള്‍ സംസ്ഥാന പൊതുപ്രവേശന പരീക്ഷ പോലും പാസാകാത്തവരാണ്. ഈ രണ്ട് ക്രമക്കേടുകളെ തുടര്‍ന്നാണ് 360 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയത്. സര്‍ക്കാറിന് പ്രവേശനാധികാരമുള്ള 50 ശതമാനം സീറ്റുകളില്‍ പ്രവേശന പരീക്ഷാ കമീഷണറുടെ അലോട്ട്മെന്‍റിന് ശേഷം ഒഴിവുവന്ന സീറ്റുകളിലേക്കാണ് മൂന്ന് കോളജുകള്‍ പ്രവേശന പരീക്ഷ പാസാകാത്ത വിദ്യാര്‍ഥികളെ തിരുകിക്കയറ്റിയത്.
ചാലക്കുടി നിര്‍മല എന്‍ജിനീയറിങ് കോളജില്‍ 36ഉം അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 46ഉം കാട്ടാക്കട പങ്കജ കസ്തൂരി കോളജില്‍ ഒരു വിദ്യാര്‍ഥിക്കുമാണ് ഇത്തരത്തില്‍ പ്രവേശനം നല്‍കിയത്. 12 കോളജുകളില്‍ എ.ഐ.സി.ടി.ഇ മാനദണ്ഡം ലംഘിച്ചാണ് എന്‍.ആര്‍.ഐ ക്വോട്ടയില്‍ പ്രവേശനം നല്‍കിയത്. എ.ഐ.സി.ടി.ഇ നിഷ്കര്‍ഷിച്ച മാനദണ്ഡത്തിന്‍െറ പരിധിയില്‍ വരാത്തവര്‍ക്കും എന്‍.ആര്‍.ഐ ക്വോട്ടയില്‍ പ്രവേശനം നല്‍കിയതാണ് ജയിംസ് കമ്മിറ്റി കണ്ടത്തെി റദ്ദാക്കിയത്. ഡിസംബര്‍ 13ന് ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ഈ നിര്‍ദേശം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക സര്‍വകലാശാല നേരത്തെ താല്‍ക്കാലിക രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നു. പ്രവേശനം റദ്ദ് ചെയ്ത കുട്ടികളുടെ രജിസ്ട്രേഷനും റദ്ദ് ചെയ്യാന്‍ ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.