തിരുവനന്തപുരം: വൈസ്ചാൻസലറുടെ പിടിവാശിയിൽ മുട്ടി എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാലക്ക് കീഴിലെ കോളജുകളിലെ അധ്യയന സ്തംഭനം തുടരുന്നു. ബി.ടെക് ഇയർ ഒൗട്ട് സമ്പ്രദായത്തിൽ മാറ്റം ആവശ്യപ്പെട്ട് വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിനിറങ്ങിയതോടെയാണ് പല കോളജുകളിലും അധ്യയനം മുടങ്ങിയത്.
വിദ്യാർഥികളുമായി ചർച്ചക്കു പോലും തയാറാകാത്ത വൈസ്ചാൻസലറുടെ നടപടിയാണ് സമരം നീളാൻ കാരണമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇയർ ഒൗട്ട് സമ്പ്രദായം പിൻവലിക്കണമെന്ന് ഒരു വിഭാഗം വിദ്യാർഥികൾ പറയുേമ്പാൾ സമ്പ്രദായം തുടരുന്നതിൽ എതിർപ്പില്ലെന്നും വിദ്യാർഥികൾക്ക് തോറ്റ വിഷയങ്ങൾ എഴുതിയെടുക്കാൻ ഒരു സപ്ലിമെൻററി പരീക്ഷാ അവസരം കൂടി അനുവദിക്കണമെന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഇയർ ഒൗട്ട് സമ്പ്രദായം പിൻവലിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് വി.സി ഡോ. കുഞ്ചെറിയ പി. െഎസക്. സപ്ലിമെൻററി പരീക്ഷാ അവസരം അനുവദിക്കുന്ന കാര്യത്തിൽ വി.സിയെ ചർച്ചക്ക് ലഭിക്കുന്നില്ലെന്നുമാണ് പരാതി.
വൈസ്ചാൻസലർ സർവകലാശാല ഒാഫിസിൽ എത്തിയിട്ട് ഒരാഴ്ചയായെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇക്കാര്യത്തിൽ പ്രോ-വൈസ്ചാൻസലറെയോ രജിസ്ട്രാറെയോ വി.സി ചർച്ചക്ക് ചുമതലപ്പെടുത്തുന്നുമില്ല.
വി.സി ഉറച്ച നിലപാടിൽ നിൽക്കുന്നതിനാൽ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ നിസ്സഹായരുമാണ്. കഴിഞ്ഞ ദിവസം വിദ്യാർഥികൾ പി.വി.സി ഡോ. എം. അബ്ദുറഹ്മാനെയും രജിസ്ട്രാർ ജെ.പി. പത്മകുമാറിനെയും തടഞ്ഞുവെച്ചെങ്കിലും ഇവർക്ക് തീരുമാനമെടുക്കാനായില്ല. മറ്റു മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് അധിക സപ്ലിമെൻററി അവസരം നൽകി പ്രശ്നം പരിഹരിക്കാനാകുമെന്ന നിലപാടിലാണ്. എന്നാൽ, ഇക്കാര്യത്തിൽ വി.സി സർവകലാശാലയിലെത്തുകയോ മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയോ ചെയ്യാത്തതാണ് പ്രശ്നം. നിലവിൽ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആദ്യ രണ്ട് സെമസ്റ്ററിലെ 47 ക്രെഡിറ്റുകളിൽ 26 എണ്ണം പാസായെങ്കിൽ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കൂ.
ആറാം സെമസ്റ്ററിൽ പഠിക്കുന്നവർ ആദ്യ നാല് സെമസ്റ്ററുകളിലെ 94 ക്രെഡിറ്റുകളിൽ 71 എണ്ണം പാസായെങ്കിൽ മാത്രമേ ഏഴാം സെമസ്റ്റിലേക്ക് പ്രവേശനം ലഭിക്കൂ.
രണ്ട് സെമസ്റ്ററുകളിലുമായി 7000ത്തിൽ അധികം വിദ്യാർഥികളാണ് നിശ്ചിത ക്രെഡിറ്റുകൾ വിജയിക്കാതെ ഇയർ ഒൗട്ട് ഭീതിയിൽ നിൽക്കുന്നത്. ഇവർക്ക് ജനുവരി ഒന്നിനാണ് അടുത്ത സെമസ്റ്റർ ആരംഭിക്കുന്നത്. അതിനു മുമ്പ് നിശ്ചിത ക്രെഡിറ്റുകൾ വിജയിക്കണമെന്നതാണ് വിദ്യാർഥികളെ ആശങ്കയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.