ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ആത്മഹത്യകുറിപ്പിൽ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്‍റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ സംഘം തയാറായിട്ടില്ല. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരി ഉൾപ്പടെയുള്ളവർക്ക് മഹേശനെതിരായുള്ള ഗൂഢാലോചനയിൽ പങ്കുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാനാണ് ഇവർ ശ്രമിക്കുന്നത്. അറസ്റ്റ് ഭയന്നാണ് ആത്മഹത്യ എന്നും ഇവർ പ്രചരിപ്പിക്കുന്നു.
നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.