വൈദ്യുതി ലഭ്യത ഉറപ്പാക്കൽ: ‘ബെസ്​’ന്​ മുൻഗണന നൽകാൻ കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ങ്കി​ലും ‘ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജി​ന്’​ (ബെ​സ്) മു​ൻ​ഗ​ണ​ന ന​ൽ​കാ​നൊ​രു​ങ്ങി ​കെ.​എ​സ്.​ഇ.​ബി. പ​രി​ഗ​ണ​ന​യി​ലു​ള്ള പ​മ്പ്​​ഡ്​ സ്​​​റ്റോ​റ​ജ്​ പ​ദ്ധ​തി (പി.​എ​സ്.​പി) ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു​ വ​ർ​ഷ​മെ​ങ്കി​ലും ​വേ​ണ്ടി​വ​രും. കേ​ന്ദ്ര അ​നു​മ​തി​ക​ള​ട​ക്കം പ​ല ക​ട​മ്പ​ക​ളും വേ​റെ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മെ​ന്ന​നി​ല​യി​ൽ ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ​പ്രാ​യോ​ഗി​ക​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി​യും ഊ​ർ​ജ വ​കു​പ്പും.

ഡാ​മു​ക​ളി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന ​വെ​ള്ളം ശേ​ഖ​രി​ച്ച്​ പീ​ക്ക്​ സ​മ​യ​ത്ത്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജു​ക​ൾ, പ​ക​ൽ സ​മ​യ​ത്തെ സൗ​രോ​ർ​ജം ശേ​ഖ​രി​ച്ച്​ രാ​ത്രി​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജു​ക​ൾ എ​ന്നി​വ​യു​ടെ പ​ഠ​ന​ങ്ങ​ൾ ​ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​വ​യി​ൽ കൂ​ടു​ത​ൽ പ്ര​ധാ​ന്യം ​‘ബെ​സ്​’​ന്​ ന​ൽ​ക​ണ​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധാ​ഭി​പ്രാ​യം. മൈ​ലാ​ട്ടി സ​ബ്​ സ്​​റ്റേ​ഷ​ൻ -100 മെ​ഗാ​വാ​ട്ട്, ബ്ര​ഹ്മ​പു​രം -50​ മെ​ഗാ​വാ​ട്ട്, പോ​ത്ത​ൻ​​കോ​ട്, അ​രീ​ക്കോ​ട്, ന​ല്ല​ളം -40 മെ​ഗാ​വാ​ട്ട്​ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ്​ ‘ബെ​സ്​’ സ്ഥാ​പി​ക്കു​ന്ന​ത്. ​സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​പ​ടി​ക​ൾ.

വ​രും​നാ​ളു​ക​ളി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​​തോ​ൽ​പാ​ദ​ന​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി സം​സ്ഥാ​ന​ത്തു​ണ്ടാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പ്ര​ധാ​ന വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ്​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​​​​​​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​രം​ഭ​പ​ഠ​നം അ​ന​ർ​ട്ട്​ ന​ട​ത്തു​ന്നു​ണ്ട്. പ​ക​ൽ ​ സൗ​രോ​ർ​ജ വൈ​ദ്യു​തി സു​ല​ഭ​മാ​വു​ന്ന നി​ല​യി​ലേ​ക്ക്​ എ​ത്തു​​ക​യും രാ​ത്രി​യി​ലേ​ക്ക്​ ഇ​വ ശേ​ഖ​രി​ക്കാ​നു​മാ​യാ​ൽ ഊ​ർ​ജ​പ്ര​തി​സ​ന്ധി​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​റു വ​ർ​ഷം​കൊ​ണ്ട്​ പു​ര​പ്പു​റ സോ​ളാ​ർ​ശേ​ഷി 3000 മെ​ഗാ​വാ​ട്ട്​ ആ​കു​മെ​ന്ന്​ ​ ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​നു​ പു​റ​മേ, 300​ മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി കാ​റ്റി​ൽ​നി​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, അ​റ​ബി​ക്ക​ട​ലി​ൽ ‘ഓ​ഫ്​ ഷോ​ർ കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ൾ’ സ്ഥാ​പി​ക്ക​ൽ അ​ട​ക്ക​മു​ള്ള​വ​യു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Ensuring power supply: KSEB to prioritize 'Bes'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.