തിരുവനന്തപുരം: മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്ക് പരീക്ഷ പരിശീലനമൊരുക്കി കൈറ്റ് വിക്ടേഴ്സ്. വിഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോര്‍ട്ടലും ഉള്‍പ്പെടുന്ന 'ക്രാക് ദ എന്‍ട്രന്‍സ് ' പരിപാടി ബുധനാഴ്ച രാത്രി ഏഴു മുതല്‍ സംപ്രേഷണം ചെയ്യും. പരിശീലനത്തിന് entrance.kite.kerala.gov.in എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഉണ്ടാവും.
രാത്രി ഏഴു മുതല്‍ 11 വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകളുടെ സംപ്രേഷണം. ഇതേ ക്രമത്തില്‍ അടുത്ത ദിവസം രാവിലെ ഏഴു മുതല്‍ 11 വരെയും ഉച്ചക്ക് ഒന്നു മുതല്‍ അഞ്ചു വരെയും പുനഃസംപ്രേഷണവുമുണ്ടാകും. ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 ക്ലാസാണ് സംപ്രേഷണം ചെയ്യുക. ഓരോ ക്ലാസും ടെലികാസ്റ്റ് ചെയ്യുന്നതനുസരിച്ച് മോക്ക് ടെസ്റ്റും അസൈന്മെന്റും നല്‍കും. സ്കോര്‍ നോക്കി കുട്ടികള്‍ക്ക് മെച്ചപ്പെടാനും അവസരമുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടി ലഭിക്കും. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഈ വര്‍ഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് അവരുടെ സ്കൂള്‍ അഡ്മിഷന് നമ്പറും ജനന തീയതിയും നല്കി പോര്‍ട്ടല്‍ ഉപയോഗിക്കാമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.`
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.