മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമം -ഇ.പി ജയരാജൻ

കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ. പി ജയരാജൻ. കോൺഗ്രസിന്റെ സമുന്നത നേതാവായ മണിശങ്കർ അയ്യർ പ്രധാനമന്ത്രിയെ 'നീചൻ' എന്ന് വിളിച്ചതിന് അദ്ദേഹത്തിനെതിരെ നടപടിയെടുത്ത പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. എന്നാൽ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരിന് ശേഷം കോൺഗ്രസ് ആർക്കും എന്തും പറയാൻ അനുമതി നൽകിയോ എന്നും അദ്ദേഹം ചോദിച്ചു.

പരാജയഭീതി പൂണ്ട കോൺഗ്രസ് കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പല നേതാക്കളും ട്വന്റി-ട്വന്റി നേതാക്കളെ മോശമായി ചിത്രീകരിച്ചു. ഇപ്പോൾ അവർക്ക് മുന്നിൽ സഹായിക്കണം എന്ന് പറഞ്ഞ് നിൽക്കുകയാണ്.

ആം ആദ്മി പാർട്ടിയാണ് പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസിനെ തോൽപ്പിച്ചത്. ഇപ്പോൾ തൃക്കാക്കരയിൽ അവരുടെ പിന്തുണ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം സംസ്കാരമുള്ള ഒരു ജനതയുടെ നാടാണ്. ഇതിനെക്കുറിച്ചൊക്കെ നിരീക്ഷിക്കാനും അഭിപ്രായം പറയാനുമൊക്കെ കഴിവുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. കരേളം സമ്പൂർണ സാക്ഷരതയുള്ള നാടാണ്. ന്യൂ ജനറേഷൻ ഹൈലി എജൂക്കേറ്റഡാണ്. ആ ജനത ഇയെല്ലാം മനസിലാക്കും. പ്രസംഗം നടത്തി രപകോപിപ്പിച്ച് രാജ്യത്ത് സംഘർഷം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ നടക്കുകയാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം. 

Tags:    
News Summary - ep jayarajan against k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.