രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, എയർ ലിഫ്റ്റിങ്ങിന് ശ്രമം; വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ വയനാട്ടിലേക്ക്

കൽപറ്റ: വയനാട് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. ദുരന്തസ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതാണ് വൻ പ്രതിസന്ധി. സംസ്ഥാന സർക്കാർ എയർലിഫ്റ്റിങ്ങിനുള്ള സാധ്യതൾ തേടിയിട്ടുണ്ട്. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ ഉടൻ സ്ഥലത്തെത്തിയേക്കും.

കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻ.ഡി.ആർ.എഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.ആർ.കേളു, കെ.രാജൻ എന്നിവർ ദുരന്ത സ്ഥലത്തെത്തും.

വയനാട് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് പുലർച്ചെ വന്‍ ഉരുള്‍പൊട്ടലുണ്ടായത്. മുണ്ടുക്കൈ രണ്ടുതവണയാണ് ഉരുൾപ്പൊട്ടിയത്. 15 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.

ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.

Tags:    
News Summary - Wayanad Landslide: Rescue operation very difficult, air lifting attempted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.