കോട്ടയം: അന്താരാഷ്ട്ര വിഷയങ്ങള്‍, ഇന്ത്യയുടെ വിദേശകാര്യനയം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ സഹകരിക്കുന്നതിന് ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സും (ഐ.സി.ഡബ്ല്യു.എ) മഹാത്മാഗാന്ധി സര്‍വകലാശാലയും തമ്മില്‍ ധാരണയായി. ഐ.സി.ഡബ്ല്യു.എ ഡയറക്ടര്‍ ജനറല്‍ വിജയ് താക്കൂര്‍ സിങ്ങും സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. കെ. ജയചന്ദ്രനുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
സംയുക്ത പഠനസംരംഭങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐ.സി.ഡബ്ല്യു.എയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നതും പരിഗണിക്കും. ഐ.സി.ഡബ്ല്യു.എയുമായുള്ള സഹകരണം സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് എം.ഒ.യു കോഓഡിനേറ്റര്‍ ഡോ. ജോജിന്‍ വി. ജോണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.