കണ്ണൂർ: മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസിലെ പ്രതികളായ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു. 38 ആസ്.എസ്.എസ് -ബി.ജെ.പി പ്രവർത്തകരെയാണ് തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി വെറുതെവിട്ടത്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.
2000 ഡിസംബർ രണ്ടിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ പാനൂരിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. സി.പി.എം പ്രവർത്തകൻ കനകരാജിൻെറ രക്ഷസാക്ഷി ദിനാചരണ പരിപാടിയിൽ പെങ്കടുക്കാനായി പോയ ഇ.പി. ജയരാജൻെറ വാഹനത്തിന് നേരെ ബോംബെറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.