ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ദു​ർ​ബ​ലം; സ​രി​ൻ വ​യ്യാ​വേ​ലി

തിരു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യെ​ന്ന നി​ല​യി​ൽ പു​റ​ത്തു​വ​ന്ന​ത്​ 181 പി.​ഡി.​എ​ഫ്​ പേ​ജു​ക​ളാ​ണ്. ‘പ​രി​പ്പു​വ​ട​യും ക​ട്ട​ൻ ചാ​യ​യും’ എ​ന്ന്​ പേ​ര്​ ന​ൽ​കി​യ പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പേ​ജി​ൽ ക​ട്ട​ൻ​ചാ​യ​യു​മാ​യി നി​ൽ​ക്കു​ന്ന ഇ.​എം.​എ​സി​ന്‍റെ​യും ഇ.​പി. ജ​യ​രാ​ജ​ന്‍റെ​യും പ​ട​വു​മു​ണ്ട്. അ​വ​സാ​ന പേ​ജു​ക​ളി​ലാ​ണ്​ പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​റി​നു​മെ​തി​​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഇ.​പി തു​റ​ന്നെ​ഴു​തു​ന്ന​ത്. ​

പി​ണ​റാ​യിക്കെതി​രെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ട്​

ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യെ​ക്കു​റി​ച്ചും മ​ന്ത്രി​മാ​രെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മി​ക​ച്ച അ​ഭി​​പ്രാ​യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ ​അ​ഭി​പ്രാ​യം നി​ല​നി​ർ​ത്താ​നാ​യി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല, താ​ര​മ​മ്യേ​ന ദു​ർ​ബ​ല​രാ​ണെ​ന്ന തോ​ന്ന​ലും വ​ള​ർ​ന്നു. പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി. പൊ​തു​വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി. ഇ​ങ്ങ​നെ​യെ​ല്ലാ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വു​മു​ണ്ടാ​ക്കി. ഈ ​വി​ഷ​യം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ഴാ​ണ്​ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​വ​കേ​ര​ള സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​മാ​യി അ​ത്​ ഗു​ണം​ചെ​യ്തി​ല്ല.

സ​രി​നും അൻവറും

അ​വ​സ​ര​വാ​ദ രാ​ഷ്ടീ​യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യു​മ്പോ​ൾ പാ​ല​ക്കാ​ട്ടെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ഷ​യ​വും ച​ർ​ച്ച​യാ​കു​മ​ല്ലോ. ഡോ. ​പി. സ​രി​ൻ ത​ലേ​ദി​വ​സം​വ​രെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. അ​ത് കി​ട്ടാ​താ​യ​പ്പോ​ഴാ​ണ്​ ഇ​രു​ട്ടി​വെ​ളു​ക്കും​മു​മ്പു​ള്ള മ​റു​ക​ണ്ടം ചാ​ട​ൽ. ശ​ത്രു​പാ​ള​യ​ത്തി​ലെ വി​ള്ള​ൽ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്ക​ണ​മെ​ന്ന​ത് നേ​ര്. എ​ന്നാ​ൽ അ​ത് വ​യ്യാ​വേ​ലി​യാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. പി.​വി. അ​ൻ​വ​ർ അ​തി​ലൊ​രു പ്ര​തീ​ക​മാ​ണ്.

ജാ​വ്​​ദേ​ക്ക​ർ ബി​നോ​യ്​ വി​ശ്വ​ത്തെ​യും ക​ണ്ടു

2023 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നൊ​പ്പം ബി.​ജെ.​പി നോ​ത​വ്​ പ്ര​ക​ശ്​ ജാ​വ്‌​ദേ​ക്ക​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ക​ന്റെ ഫ്ലാ​റ്റി​ൽ വ​ന്ന​ത്. ബി.​ജെ.​പി​യു​ടെ കേ​ര​ള പ്ര​ഭാ​രി​യാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ശേ​ഷം എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും കാ​ണു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ അ​നൗ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്‌​ച എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​മാ​ന​മാ​യി ബി​നോ​യ്​ വി​ശ്വം, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി പ​ല​രെ​യും ക​ണ്ട​താ​യും പ​റ​ഞ്ഞു. അ​ഞ്ച്‌ മി​നി​റ്റി​ൽ കൂ​ടു​ത​ൽ ആ ​കൂ​ടി​ക്കാ​ഴ്‌​ച നീ​ണ്ടി​ല്ല. ഇ​തി​ൽ രാ​ഷ്‌​ട്രീ​യ​മാ​യ ഒ​രു വി​ശേ​ഷ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ട്ടി​ഘ​ട​ക​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ മാ​ത്രം പ്ര​ധാ​ന്യം അ​തി​ന് എ​നി​ക്ക്​ തോ​ന്നി​യി​ട്ടു​മി​ല്ല.

പ​ക്ഷേ, ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞ്‌ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്‌ ഇ​തെ​ടു​ത്തി​ട്ട​ത് ഗൂ​ഢാ​ലോ​ച​ന അ​ല്ലാ​തെ മ​റ്റെ​ന്താ​ണ്? ഇ​തി​നു​പി​ന്നി​ൽ ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ളും യു.​ഡി.​എ​ഫും ആ​ണ്. ഞാ​ൻ ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മൂ​ർ​ധ​ന്യ നാ​ളു​ക​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ആ​ഘോ​ഷി​ച്ചു. ഇ​തി​ന്റെ വ​സ്തു​ത വെ​ളി​പ്പെ​ടു​ത്തേ​ണ്ട​ത് എ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്‌ രേ​ഖ​പ്പെ​ടു​ത്തി തി​രി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ ജാ​വ്​​ദേ​ക്ക​ർ കൂ​ടി​ക്കാ​ഴ്ച​യു​ടെ വ​സ്തു​ത തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ബി.​ജെ.​പി ക​രു​ത്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് നി​ർ​ത്തി​യ​തെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞ​താ​ണ്​ ബി.​ജെ.​പി ബ​ന്ധ​ത്തി​ന്​ ഉ​പോ​ൽ​ബ​ല​ക​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​ത്. തോ​ൽ​ക്കാ​നാ​ണെ​ങ്കി​ൽ​പോ​ലും ബി.​ജെ.​പി ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യെ​ന്ന ഒ​രു വ​സ്തു​ത​യാ​ണ്​ പ​റ​ഞ്ഞ​ത്. ന​മ്മു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ചി​ലേ​ട​ത്തെ​ങ്കി​ലും തീ​ർ​ത്തും ദു​ർ​ബ​ല​രാ​യി​പ്പോ​യി എ​ന്ന പ്ര​യാ​സ​ത്തി​ൽ ഒ​രു ആ​ത്മ​ഗ​ത​മെ​ന്ന നി​ല​യി​ൽ അ​ങ്ങ​നെ പ​റ​ഞ്ഞു​പോ​യ​താ​ണ്.

പാ​ർ​ട്ടി എ​​ന്നെ മ​ന​സ്സി​ലാ​ക്കിയില്ല

ഒ​രു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്ത്‌ നി​ന്ന്​ എ​ന്നെ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തി​നു മു​മ്പ്‌​ചേ​ർ​ന്ന ഒ​രു സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ലും വി​ഷ​യം ച​ർ​ച്ച​ചെ​യ്തി​രു​ന്നു​വ​ത്രെ. ആ ​യോ​ഗ​ത്തി​ൽ ഞാ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്കു​ണ്ടാ​യ പ്ര​യാ​സം മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല.

അ​ത് ഏ​തെ​ങ്കി​ലും പ​ദ​വി ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ്ര​യാ​സ​മ​ല്ല. എ​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ എ​ന്റെ പാ​ർ​ട്ടി മ​ന​സ്സി​ലാ​ക്കി​യി​ല്ല എ​ന്ന​താ​ണ്. മാ​ത്ര​മ​ല്ല, ഞാ​ൻ പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. ഞാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​ന്തി​മ​തീ​രു​മാ​നം അ​വി​ടെ​യാ​ണു​ണ്ടാ​കേ​ണ്ട​ത്. ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി എ​ടു​ത്ത നി​ല​പാ​ട് എ​ന്നെ​ക്കു​റി​ച്ച്‌ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ലും അ​ണി​ക​ളി​ലും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നി​ട​യാ​ക്കി എ​ന്ന വ​സ്തു​ത മ​റ​ച്ചു​വെ​ക്കു​ന്നു​മി​ല്ല.

‘വൈ​ദേ​കം’ പിന്നെ പ​റ​യാം

​ഞാ​ൻ ഇ​ല്ലാ​ത്ത ഒ​രു സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ പി. ​ജ​യ​രാ​ജ​ൻ വൈ​ദേ​കം റി​സോ​ർ​ട്ട്​ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യാ​യ വൈ​ദേ​ക​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തെ​പോ​ലെ പാ​ർ​ട്ടി സ​ഹാ​യി​ക്കാ​ൻ പാ​ടു​ണ്ടോ എ​ന്ന്​ മാ​ത്ര​മാ​ണ്​ താ​ൻ പ​റ​ഞ്ഞ​തെ​ന്ന്​ അ​ടു​ത്ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി. ​ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​വാ​ദം ഉ​യ​ർ​ന്ന സ​മ​യം ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ങ്ങ​നെ മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​ന്ന് വി​വാ​ദം അ​വ​സാ​നി​ക്കി​ല്ലേ എ​ന്നാ​യി​രു​ന്നു എ​ന്റെ ചി​ന്ത. വി​ഷ​യം വ​ള​ച്ചൊ​ടി​ച്ച് ഇ​ങ്ങ​നെ​യാ​ക്കി​യ​തി​ന് പി​ന്നി​ൽ ആ​രെ​ന്ന​റി​യാം. അ​വ​രു​ടെ പേ​ര്​ ത​ൽ​ക്കാ​ലം പ​രാ​മ​ർ​ശി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

മാ​ർ​ട്ടി​നും പാർട്ടി​യും

ദേ​ശാ​ഭി​മാ​നി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്​ ഫ​ണ്ട്​ ശേ​ഖ​രി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്റെ ക​മ്പ​നി​യി​ൽ പ​ര​സ്യ ഇ​ന​ത്തി​ൽ ര​ണ്ടു​കോ​ടി മു​ൻ​കൂ​റാ​യി കൈ​പ്പ​റ്റി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​റ്റ് ച​ർ​ച്ച ചെ​യ്ത്​ തീ​രു​മാ​നി​ച്ചാ​ണ് ദേ​ശാ​ഭി​മാ​നി അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം കൈ​പ്പ​റ്റി​യ​ത്. പ​ക്ഷേ, ലോ​ട്ട​റി രാ​ജാ​വി​ൽ​നി​ന്നും ഞാ​ൻ വ്യ​ക്തി​പ​രാ​യി പ​ണം​വാ​ങ്ങി എ​ന്ന നി​ല​യി​ലേ​ക്കു​വ​രെ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ച​ർ​ച്ച കൊ​ണ്ടു​വ​ന്നു.

Full View


Tags:    
News Summary - EP Jayarajan's autobiography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.