കണ്ണൂർ: കോടതി വിധിയനുസരിച്ച് 3570 പേർക്ക് ഉയർന്ന പ്രോവിഡൻറ് ഫണ്ട് പെൻഷൻ നൽകാൻ ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ) അവരിൽ നിന്ന് ഇൗടാക്കിയത് 98 കോടി രൂപ! ഉയർന്ന പെൻഷൻ നൽകുേമ്പാൾ ഇ.പി.എഫ് സാമ്പത്തികമായി തകരുമെന്ന വാദത്തിനിടയിലാണ് കൗതുകകരമായ ഇൗ കണക്ക്. 2018 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 3570 പേർക്ക് ഉയർന്ന പെൻഷൻ നൽകാൻ അവരുടെ ഹയർ ഒാപ്ഷൻ കുടിശ്ശികയായി 98,58,59,986 രൂപയാണ് ഇൗടാക്കിയതെന്ന് ഇ.പി.എഫ് ഒാർഗനൈസേഷെൻറ ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്രയും പേർക്ക് മുൻകാല കുടിശ്ശികയടക്കം 113.96 കോടി നൽകിയെന്ന് കോടതിയിൽ ബോധിപ്പിക്കാൻ കണക്ക് തയാറാക്കിയപ്പോഴാണ് തൊഴിലാളിയിൽ നിന്ന് ഇൗടാക്കിയ തുകയുടെ കണക്ക് പുറത്തുവന്നത്.
ഹയർ ഒാപ്ഷൻ നൽകുേമ്പാൾ തൊഴിലാളിയും മാനേജ്മെൻറും ശമ്പളത്തിന് ആനുപാതികമായി 12 ശതമാനം വീതം അടക്കേണ്ട പെൻഷൻ വിഹിതത്തിെൻറ കുടിശ്ശിക നൽകണം. ഇൗയിനത്തിൽ ഒരു ലക്ഷം മുതൽ ആറ് ലക്ഷം വരെയാണ് പുതിയ പെൻഷനുവേണ്ടി തൊഴിലാളികൾ ഇ.പി.എഫിലേക്ക് അടച്ചത്. ജീവനക്കാർ പിൻവലിച്ച നിക്ഷേപത്തിന് പലിശ നിശ്ചയിച്ചാണ് ഉയർന്ന പെൻഷൻ ഒാപ്ഷനിൽ ഇ.പി.എഫ് വിഹിതം തിരിച്ചുപിടിച്ചത്. എന്നാൽ, തിരിച്ചുപിടിച്ച തുക വർഷങ്ങളോളം ൈകയിൽ വെച്ചപ്പോൾ അതിന് പലിശ ചേർത്തുമില്ല. നിമയപരമായി അവകാശപ്പെട്ട പെൻഷന് വേണ്ടി കോടതിവഴി അനുമതി തേടുന്നതിന് തൊഴിലാളിക്ക് ഭീമമായ കോടതി ചെലവും വന്നു. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മേഖല ഒാഫിസുകളിൽ ഉയർന്ന പെൻഷൻ സ്വീകരിക്കുന്നവരുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉയർന്ന പെൻഷൻ സ്വീകരിക്കുന്ന റീജനൽ ഒാഫിസ് തിരുവനന്തപുരമാണ്. 1048 പേർക്ക് ഇൗ ഒാഫിസിൽ നിന്ന് ഉയർന്ന പെൻഷൻ അനുവദിക്കുന്നുണ്ട്. ഇവരെല്ലാം കോടതി വിധിയെത്തുടർന്ന് പെൻഷന് അർഹത നേടിയവരാണ്.
ഇന്ത്യയിൽ ഉയർന്ന പെൻഷൻ സ്വീകരിക്കുന്ന 3570 പേരിൽ 2902ഉം കേരളത്തിലാണ്. കേരളത്തിൽ ഇത്രയും പേർ 78,18,59,177 രൂപ തിരിച്ചടവ് ഇനത്തിൽ ഇ.പി.എഫിന് നൽകി. കേരളത്തിൽ ഉയർന്ന പെൻഷന് അർഹത നേടിയ 2902 പേർക്ക് മുമ്പ് ലഭിച്ചിരുന്ന വാർഷിക പെൻഷൻ 55,71,709 രൂപയായിരുന്നു. ഇത്രയും പേർക്ക് ഉയർന്ന പെൻഷൻ കണക്കാക്കിയപ്പോൾ 2,09,97,416 രൂപയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.