കോഴിക്കോട്: ഇ.പി.എഫ് അംഗങ്ങളുടെയും തൊഴിലുടമകളുടെയും പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രതിമാസ സമ്പർക്ക പരിപാടിയായി ‘പി.എഫ് നിങ്ങൾക്ക് അരികെ’ ജൂലൈ 10ന് രാവിലെ 10.30ന് എരഞ്ഞിപ്പാലം പ്രോവിഡൻറ് ഫണ്ട് മേഖല കാര്യാലയത്തിൽ നടക്കും. പ്രോവിഡൻറ് ഫണ്ട്/പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികളുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള അംഗങ്ങൾക്ക് ഇൗ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ, റീജനൽ പ്രോവിഡൻറ് ഫണ്ട് കമീഷണർ, ഇ.പി.എഫ് റീജനൽ ഒാഫിസ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്-673006 എന്ന വിലാസത്തിൽ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.