കൊച്ചി: ഒന്നേകാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ പുരാവസ്തു വകുപ്പിെൻറ പ രിശോധനക്ക് ഹൈകോടതി നിർദേശം. പുരാവസ്തു വകുപ്പ് പരിശോധന നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. പൗരാണിക കെട് ടിടമെന്ന നിലയിൽ സംരക്ഷണത്തിനുള്ള നടപടികൾ നടക്കുന്നതിനിെട പുതുക്കി പണിയാനെന്ന പേരിൽ പള്ളി പൊളിക്കാനുള്ള തീ രുമാനം ചോദ്യം ചെയ്ത് സംരക്ഷണ സമിതി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പള്ളി പൊളിച്ച് പുതിയത് നിർമിക്കാൻ പത്തനംതിട്ട ജില്ല കലക്ടർ നൽകിയ എൻ.ഒ.സി നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. ഹരജിയിൽ കക്ഷി ചേരാൻ പള്ളി അധികൃതർ നൽകിയ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
2018 ഡിസംബർ 20ന് മണ്ണടിയിലെ വേലുത്തമ്പി ദളവ മ്യൂസിയം ചാർജ് ഒാഫിസർ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് നൽകിയ കത്തിൽ പള്ളിയിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതു നടത്താനാണ് പുരാവസ്തു ഡയറക്ടറേറ്റിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ്, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ ആർക്കിയോളജിസ്റ്റ് സൂപ്രണ്ട് എന്നിവർക്ക് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുള്ളത്. സുർക്കിയും വെട്ടുകല്ലും മറ്റും ഉപയോഗിച്ച് നിർമിച്ചതും പഴയ വാസ്തു ശൈലിയിലുള്ളതുമായ പള്ളിക്കെട്ടിടത്തിന് 121 വർഷത്തിലേറെ പഴക്കമുണ്ടെന്നും ഇതു സ്മാരകമായി നിലനിർത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.
എന്നാൽ, പള്ളിക്കെട്ടിടത്തിന് ചരിത്രപരമായ പ്രാധാന്യമൊന്നുമില്ലെന്നും സ്മാരകമായി സംരക്ഷിക്കേണ്ട കെട്ടിടമല്ലെന്നും പള്ളി ട്രസ്റ്റിയായ ജേക്കബ് മാത്യു കക്ഷി ചേരാൻ നൽകിയ അപേക്ഷയിൽ പറയുന്നു. പള്ളിയുടെ പുനർനിർമാണത്തിന് 55 ലക്ഷം രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. വിശ്വാസികളിൽനിന്ന് മൂന്നര കോടിയുടെ സഹായ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പള്ളി പുതുക്കി പണിയാൻ അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.