കാക്കനാട്: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ജില്ല കലക്ടറേറ്റ്. എറണാകുളം ആർ.ടി. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ തമ്മനം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആർ.ടി ഓഫീസ് അടച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകയായ ഭാര്യക്കും രോഗമുണ്ട്. ഇരുവരുടെയും സമ്പർക്ക പട്ടിക തയാറാക്കുകയാണ്.
വെഹിക്കിൾ ഇൻസ്പെക്ടർക്ക് മറ്റ് ഉദ്യോഗസ്ഥരുമായി അടുത്ത സമ്പർക്കമുണ്ടായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ 80ഓളം ജീവനക്കാരുള്ള ഓഫീസിലെ മിക്കവാറും പേരോടും ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയതായാണ് വിവരം. ആർ.ടി.ഒ അടക്കം 60ലധികം പേർ ക്വാറൻറീനിലാകും.
അണുവിമുക്തമാക്കാൻ ആർ.ടി ഓഫീസ് വ്യാഴാഴ്ച വരെ അടച്ചു. തുടർച്ചയായി മൂന്ന് ദിവസം കൂടി അവധിയുള്ളതിനാൽ അടുത്ത തിങ്കളാഴ്ച മാത്രമേ ഇനി തുറക്കൂ.
അവധിയിലുള്ള ഉദ്യോഗസ്ഥരോട് ജോലിക്ക് കയറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയധികം പേർ ഒരുമിച്ച് ക്വാറൻറീനിൽ പോകുന്നതിനാൽ ഓഫീസ് പ്രവർത്തനം താളം തെറ്റുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.