വൈവിധ്യമാർന്ന വികസന പദ്ധതികളുമായി എറണാകുളം ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ

കൊച്ചി: സമസ്ത മേഖലകളിലും വൈവിധ്യമാർന്ന വികസന പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് എറണാകുളം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ നടന്ന പരിപാടി ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസനരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, നിലവിലുള്ള മാർഗനിർദേശങ്ങൾക്ക് അകത്തു നിന്നുകൊണ്ട് പ്രാദേശിക വികസനം സമൂഹത്തിലെ എല്ലാ മേഖലകളിലും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ.

വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി നൽകുന്ന പദ്ധതി, ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട് ശാന്തി എന്ന പേരിൽ ഷോർട്ട് ഫിലിം നിർമാണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വെർച്വൽ റിയാലിറ്റിയിലൂടെയുള്ള പഠനം, ഭിന്നശേഷി ഫെസിലിറ്റേഷൻ സെന്റർ നിർമാണം നിരവധി പദ്ധതികളാണ് വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിവിധ മേഖലകളിലെ വിഷയങ്ങളെ സംബന്ധിച്ച് വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ ചർച്ച നടത്തി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖയുടെ പ്രകാശനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

Tags:    
News Summary - Ernakulam District Panchayat Development Seminar with various development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.