എറണാകുളം ജില്ല പൊലീസ്: ആറു വർഷത്തിനിടെ പിരിച്ചുവിട്ടത് 24 പേരെ

കൊച്ചി: ആറു വർഷത്തിനിടെ ജില്ലയിലെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടത് 24 ഉദ്യോഗസ്ഥരെയെന്ന് വിവരാവകാശ രേഖ. കുറ്റകൃത്യങ്ങളിൽ പ്രതിയായവരും അനധികൃത ലീവ് എടുത്തവരും ഉൾപ്പെടെയാണിത്. സിറ്റി, റൂറൽ പരിധിയിൽ നിന്നുള്ളവരാണ് നടപടി നേരിട്ടത്.

ഇതിൽ അഞ്ചു പേർ കുറ്റകൃത്യങ്ങളിൽ പ്രതികളായതിനെ തുടർന്ന് നടപടിക്കിരയായതെന്ന് കണക്കുകൾ പറയുന്നു. 2016ലും 17ലും അഞ്ചു പേർ വീതമാണ് നടപടി നേരിട്ടത്.

2018ൽ നാലുപേരും 2020ൽ മൂന്നുപേരുമാണ് പുറത്താക്കപ്പെട്ടത്. രാജു വാഴക്കാലക്ക് നൽകിയ വിവരാവകാശത്തിലാണ് വിവരങ്ങൾ ഉള്ളത്.

Tags:    
News Summary - Ernakulam District Police: 24 people dismissed in six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.