മേയർക്ക് അശ്ലീല ഫോൺ സന്ദേശം; എറണാകുളം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി ഡ്രൈവറുമായി പൊതുനിരത്തിലെ തർക്കം വിവാദമായിരിക്കെ ഇതുസംബന്ധിച്ച് മേയർ ആര്യ രാജേന്ദ്രന്‍റെ മൊബൈൽ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ അ‍യച്ചയാളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കരിയാട്ടുകുന്നേൽ സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്.

തിരുവനന്തപുരം സിറ്റി പൊലീസ് എറണാകുളത്തെ വീട്ടിൽനിന്ന്​ വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക നമ്പറിലെത്തിയ അശ്ലീല കമന്‍റുകളെ തുടർന്ന് മേയർ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

മേയർക്കെതിരായ സൈബർ അധിക്ഷേപത്തിൽ രണ്ടുകേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ നേരത്തെ, രാജേഷ് രമണൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാർട്ട്‌ പിക്സ് യൂട്യൂബ് ചാനൽ, ചില്ലക്കാട്ടിൽപ്രാക്കുളം എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. 

Tags:    
News Summary - Ernakulam native arrested for obscene message to mayor arya rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.