എൽ.ഡി.എഫ് സഖ്യം ചിന്തയിലില്ല; ന്യൂനപക്ഷ രക്ഷകരായി സി.പി.എം കപടവേഷം ധരിക്കുകയാണെന്ന് ഇ.ടി

മലപ്പുറം: മുസ്ലിം ലീഗിന് മുന്നണിയിലേക്ക് ക്ഷണിച്ചത് എൽ.ഡി.എഫിന്‍റെ കാപട്യമാണെന്ന് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ന്യൂനപക്ഷ രക്ഷകരായി സി.പി.എം കപടവേഷം ധരിക്കുകയാണ്. എൽ.ഡി.എഫ് സഖ്യം ചിന്തയിൽ പോലുമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണ് കഴിഞ്ഞ ദിവസം മുസ്‍ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത്. കൂടാതെ, പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപവത്കരണത്തിലെ കിങ്മേക്കർ ആണെന്ന് ജയരാജൻ പറയുകയും ചെയ്തിരുന്നു.

അതേസമയം, ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച ജയരാജൻ മണിക്കൂറുകൾക്കകം കണ്ണൂർ പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ മലക്കം മറിയുകയും ചെയ്തു. ലീഗിനെ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു ജയരാജന്‍റെ പ്രതികരണം.

അതേസമയം, ഇടതുപക്ഷത്തെ മഹാഭൂരിപക്ഷത്തി​ന്‍റെ മുന്നണിയാക്കി മാറ്റാനാണ് ശ്രമമെന്നും മുന്നണിയുടെ അടിത്തറ വിപുലീകരിക്കുമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - ET Mohammad Basheer says LDF alliance is not even in the mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.