സ്വന്തം ലേഖകൻ
കൊച്ചി: ഈഥൻ വാവക്ക് പ്രായം രണ്ടുവയസ്സും നാല് മാസവും. ഇതിനിടെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും പിടിച്ചുകയറിയത് ഏഴ് കാറ്റഗറികളിൽ. ഇംഗ്ലീഷ് അക്ഷര രൂപങ്ങൾ ഇസഡ് മുതൽ എ വരെ ആറുമിനിറ്റ് 38 സെക്കൻഡ് കൊണ്ട് അറേഞ്ച് ചെയ്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഗ്രാൻഡ്മാസ്റ്ററായി.
നൂറുമുതൽ ഒന്നുവരെ റിവേഴ്സ് കൗണ്ടിങ്, 15 മൃഗങ്ങളുടെ ശബ്ദം, 16 രൂപങ്ങൾ, 18 നിറങ്ങൾ, ഒന്നുമുതൽ 99 വരെ ഒറ്റ-ഇരട്ട അക്കങ്ങളുടെ അറിവ്, ഒന്നുമുതൽ 10 വരെ അക്കങ്ങളുടെ വർഗരാശി എന്നിവ ഈഥന് ഏതുനേരത്തും മനഃപാഠമാണ്. അതിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചു.
മട്ടാഞ്ചേരി വീരമന വീട്ടിൽ അശ്വിൻ രാജുവിെൻറയും ഹർഷ മാത്യുവിെൻറയും ഏക മകനാണ് ഈഥൻ. ഹൈദരാബാദിൽ ഹാർഡ്വെയർ എൻജിനീയറാണ് അശ്വിൻ. ഹർഷ കനറാ ബാങ്കിൽ മാനേജറും. 2018 മാർച്ച് 25നാണ് ഈഥെൻറ ജനനം.
''അഞ്ചുമാസം പ്രായമായത് മുതൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വാവ പ്രകടിപ്പിച്ച കഴിവ് ശ്രദ്ധിച്ചിരുന്നു. േക്ലാക്കിലും ലിഫ്റ്റിലും ഫോണിലും അക്കങ്ങൾ അവന് വലിയ കൗതുകമായിരുന്നു''- അശ്വിൻ പറയുന്നു. ഒരുവയസ്സായപ്പോൾതന്നെ വാക്കുകൾ ഉച്ചരിച്ചുതുടങ്ങി. വീട്ടുസാമഗ്രികൾ, നിറങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, രാജ്യങ്ങൾ, കറൻസികൾ, സംഗീത നോട്ടുകൾ എന്നിവയെല്ലാം എളുപ്പം തിരിച്ചറിയുന്നു. വീട്ടുചുവരുകളിലും വാതിലിലും അക്കങ്ങളെഴുതി 'ടോക്കിങ് ടോം' കളിപ്പാട്ട പൂച്ചക്ക് ക്ലാസെടുക്കുന്നതും ഈഥെൻറ ഇഷ്ട വിനോദം തന്നെ. കാര്യങ്ങൾ ഇവിടെയും നിർത്തുന്നില്ല, 1000 വരെ എണ്ണിത്തുടങ്ങി കുട്ടി, ഒപ്പം നഴ്സറി പാട്ടുകൾ പഠിക്കാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.