വലിയതുറ: തിരുവനന്തപുരത്തുനിന്ന് പുതിയ ഒരു രാജ്യാന്തര വിമാന സർവിസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവിസ് ശനിയാഴ്ച ആരംഭിക്കും.
തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവിസ്. അബുദാബിയിൽനിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇ.വൈ 262-263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും.
തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇതിഹാദിന്റെ രണ്ടാമത്തെ സർവിസ് ആണിത്. നിലവിലെ സർവിസിന്റെ സമയത്തിൽ ശനിയാഴ്ച മുതൽ മാറ്റമുണ്ട്. രാവിലെ 3.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇ.വൈ 264-265) 4.10ന് അബുദാബിയിലേക്ക് പോകും. പുതിയ സർവിസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് കൂടുതൽ കണക്റ്റിവിറ്റി ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.