കോട്ടയം: ജില്ലയിൽ ഏറ്റുമാനൂരടക്കം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് സീറ്റുകൾ. ആദ്യം ഏറ്റുമാനൂർ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാൻ ധാരണയായിരുെന്നങ്കിലും പിന്നീട് കോൺഗ്രസുമായി െവച്ചുമാറുന്ന തരത്തിൽ ചർച്ചകൾ നടന്നു. ഏറ്റുമാനൂര്‍ വിട്ടുകൊടുക്കുന്നതിന് പകരം പൂഞ്ഞാര്‍ വേണമെന്നായിരുന്നു പി.ജെ. ജോസഫിെൻറ ആവശ്യം. ഒപ്പം മൂവാറ്റുപുഴയെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചു. എന്നാൽ, കോൺഗ്രസ് നേതൃത്വം മാറ്റങ്ങൾക്കില്ലെന്ന് വ്യക്തമാക്കി.
ഏറ്റുമാനൂർ കേരള കോൺഗ്രസിന് വിട്ടുനൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെ സ്ഥാനാർഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തർക്കം ഉടലെടുത്തു.
സീറ്റിനായി സജി മഞ്ഞക്കടമ്പൻ ഉള്‍പ്പെടെ രംഗത്തുവന്നതോടെയാണ് ഏറ്റുമാനൂർ വിട്ടുനൽകാൻ ജോസഫ് ഗ്രൂപ്പിൽ ആലോചന നടന്നത്. എന്നാല്‍, ടോമി കല്ലാനി ഉറപ്പിച്ച പൂഞ്ഞാര്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഏറ്റുമാനൂരിൽ തന്നെ മത്സരിക്കാനും കോൺഗ്രസ് ആവശ്യപ്പെട്ടു.
നേരത്തേ ഇവിടെ ജോസഫ് വിഭാഗത്തിലെ അഡ്വ. പ്രിന്‍സ് ലൂക്കോസ് പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, സീറ്റിനായി സജി മഞ്ഞക്കടമ്പില്‍ അടക്കമുള്ളവരും രംഗത്തുണ്ട്. മൂവാറ്റുപുഴ സീറ്റും കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മൂവാറ്റുപുഴ വിട്ടുനൽകില്ല. പകരം കാസർകോട്ടെ തൃക്കരിപ്പൂർ അനുവദിക്കുകയായിരുന്നു.
ഇതോടെ ജോസഫിന് 10 സീറ്റുകളായി. നേരത്തേ ഒമ്പത് സീറ്റുകൾ നൽകാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ, 10 സീറ്റ് വേണമെന്നാവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. തർക്കം പരിഹരിച്ചതോടെ ജോസഫ് വിഭാഗം വെള്ളിയാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ജില്ലയിൽ കടുത്തുരുത്തിയിൽ മോൻസ് ജോസഫിെന മത്സരിപ്പിക്കാൻ ധാരണയായിരുന്നു.
ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സീറ്റിനായി ഒന്നിലധികംപേർ രംഗത്തുള്ളതിനാൽ തർക്കങ്ങൾ നിലനിൽക്കുകയാണ്. ചങ്ങനാശ്ശേരിയിൽ വി.ജെ. ലാലി, സി.എഫ്. തോമസിെൻറ സഹോദരൻ സാജൻ ഫ്രാൻസിസ്, കെ.എഫ്. വർഗീസ് എന്നിവരാണ് രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.