പാലക്കാട്: മുനമ്പം വിഷയത്തില്‍ വര്‍ഗീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കുതന്നെ തിരിച്ചടിയായെന്ന് മുസ്‍ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഭൂമിവിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളും മുസ്‌ലിം സംഘടനകളും ഇരകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഭൂമി അവിടെയുള്ള താമസക്കാര്‍ക്ക് നല്‍കാൻ നേരത്തേ പറഞ്ഞതാണ്. എന്നാല്‍, സര്‍ക്കാറുണ്ടാക്കിയ പ്രശ്‌നം മാത്രമാണ് മുനമ്പത്തുള്ളത്.
വി.എസ് സര്‍ക്കാറാണ് കമീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്. പിന്നീട് യു.ഡി.എഫ് മന്ത്രിസഭയും വിഷയം കൈകാര്യംചെയ്തു. അന്ന് പ്രശ്‌നമുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ മുസ്‍ലിം സംഘടനകള്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമാക്കിയതാണ്.
ബന്ധപ്പെട്ട കക്ഷിയായ ഫാറൂഖ് കോളജ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ് കേസ് നടത്തുകയാണ്. ബി.ജെ.പിക്ക് വേണ്ടത് പ്രശ്‌നപരിഹാരമല്ല, പൂരം കലക്കി ജയിച്ചപോലെ ഇവിടെയും കലക്കി വോട്ടുപിടിക്കലാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട്ട് ബി.ജെ.പിയുമായാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്നും സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.