മുന്നാക്ക സംവരണം അനുവദിക്കുന്ന 103 ആം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി മൂവ്മെന്റ് സുപ്രീം കോടതിയിൽ റിവ്യൂ ഹരജി സമർപ്പിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103 -ആം ഭരണഘടനാ ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹരജിയിൽ പറയുന്നു.
ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 103 ആം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹരജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.