മണ്ണഞ്ചേരി (ആലപ്പുഴ): പ്രായപൂർത്തിയാവത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ. ആര്യാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ വിഷ്ണു നിവാസിൽ സുരേഷ് ബാബു (56) എന്നയാളെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നേതാജി ഭാഗത്ത് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് സൈക്കിളിൾ പോകുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ പിന്തുടർന്ന സുരേഷ് ബാബു അടുത്തെത്തിയപ്പോൾ പാന്റ് ഊരി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മണ്ണഞ്ചേരി ഇൻസ്പെക്ടർ പി.കെ. മോഹിത്തിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ കെ.ആർ ബിജു, എ.എസ്.ഐമാരായ സുധീർ, മഞ്ജുഷാ, സി.പി.ഒമാരായ ഷൈജു, ഷിനോയ്, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി സമാനരീതിയിൽ മുൻപും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.