തിരുവനന്തപുരം: കേരള പൊലീസിന്‍റെ കെ9 സ്ക്വാഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൊലീസ് നായ്ക്കൾക്കും അവയുടെ ചുമതലക്കാർക്കും മെഡൽ ഓഫ് എക്സലൻസ് പുരസ്കാരങ്ങൾ ഡി.ജി.പി അനിൽകാന്ത് വിതരണം ചെയ്തു. 2021 ഏപ്രിൽമുതൽ ഈ വർഷം മാർച്ചുവരെ വിവിധ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച 10 പൊലീസ് നായ്ക്കൾക്കും അവയുടെ ഹാൻഡലർമാർക്കുമാണ് മെഡലുകളും സർട്ടിഫിക്കറ്റും നൽകിയത്.
ആലപ്പുഴ കെ9 യൂനിറ്റിലെ സച്ചിൻ, കോട്ടയം ജില്ലയിലെ ബെയ്ലി, ചേതക്, തൃശൂർ സിറ്റിയിലെ ജിപ്സി, തൃശൂർ റൂറൽ ഡോഗ് സ്ക്വാഡിലെ റാണ, സ്റ്റെല്ല, പാലക്കാട് ജില്ലയിലെ റോക്കി, മലപ്പുറത്തെ ബ്രൂട്ടസ്, കോഴിക്കോട് റൂറൽ ബാലുശ്ശേരി കെ9 യൂനിറ്റിലെ രാഖി, കാസർകോട് ജില്ലയിലെ ടൈസൺ എന്നീ പൊലീസ് നായ്ക്കളാണ് സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് മെഡൽ സ്വീകരിച്ചത്.
ആലപ്പുഴ കെ9 യൂനിറ്റിലെ സി.പി.ഒമാരായ ശ്രീകാന്ത്.എസ്, നിഥിൻ പ്രഭാഷ്, കോട്ടയം കെ9 യൂനിറ്റിലെ എ.എസ്.ഐ ആൻറണി.ടി.എം, എസ്.സി.പി.ഒമാരായ സജികുമാർ.എസ്, ബിനോയ്.കെ.പി, ജോസഫ്.വി.ജെ എന്നിവർ ഡോഗ് ഹാൻഡ്ലേഴ്സിനുള്ള മെഡൽ ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.