തിരൂരങ്ങാടി: അമിത ശബ്ദമുള്ള ഹോണടിച്ചവരെ പിടികൂടി പൊലീസും മോട്ടോർ വാഹന വകുപ്പും. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ, എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനും നിയമപരമല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതിനെതിരായുമാണ് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തിയത്.
ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി രജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന് 714 കേസുകളും രജിസ്റ്റർ ചെയ്തു.
ഇരു വകുപ്പുകളും കൂടി 4,26,250 രൂപ പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.