തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും രാവിലെ ഒമ്പതു മുതൽ 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയെന്നനിലയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അറിയിച്ചു. കൺസ്യൂമർഫെഡ്, ബിവറേജസ് ഒൗട്ട്ലെറ്റുകൾ രാവിലെ ഒമ്പതിനും 11നും ഇടക്ക് 12 മണിക്കൂർ പ്രവർത്തിക്കാൻ അനുവാദം നൽകാൻ ജില്ല എക്സൈസ് അധികാരികളായ ഡെപ്യൂട്ടി കമീഷണർമാർക്ക് അധികാരമുണ്ട്. ഇൗ നിയമം പുതിയ അബ്കാരിനയം വരുന്നതിന് മുമ്പ് വിദേശമദ്യചട്ടത്തിലുള്ളതാണ്. സംസ്ഥാനത്ത് നിലവിൽ രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് ഇവ തുറന്നുപ്രവർത്തിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തിൽ ഇൗ സമയത്തിൽ മാറ്റം വരുത്താൻ ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർക്ക് അധികാരമുണ്ട്. പുതിയ മദ്യനയത്തിെൻറ അടിസ്ഥാനത്തിൽ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും എക്സൈസ് കമീഷണർ പറഞ്ഞു.
സംസ്ഥാനത്തെ പുതിയ അബ്കാരി നിയമമനുസരിച്ച് വിദേശമദ്യചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവായി. എന്നാൽ, ഇൗ ഭേദഗതിയിൽ 12 മണിക്കൂർ പ്രവർത്തനസമയം എന്ന് വ്യക്തമാക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇൗ നിയമമനുസരിച്ച് ത്രീസ്റ്റാർ മുതൽ മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിക്കും. ബാർ ഹോട്ടലുകളിലെ ബാങ്ക്വറ്റ് ഹാളുകളിൽ 50,000 രൂപ വാർഷിക ഫീസ് ഇൗടാക്കി മദ്യം വിളമ്പാൻ ഇൗ നിയമപ്രകാരം കഴിയും. വിമാനത്താവളങ്ങളിലെ ഡൊമസ്റ്റിക് ടെർമിനലുകളിലും യാത്രക്കാരുടെ ലോഞ്ചിലും മദ്യം ലഭിക്കും. ബാറുകൾ, ബിയർ വൈൻ പാർലറുകൾ എന്നിവയുടെ പ്രവർത്തനസമയം രാവിലെ 11 മുതൽ രാത്രി 11 വരെയും ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 മണിവരെയുമായാണ് പുതിയ നയപ്രകാരം സമയം ക്രമീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.