കൊല്ലത്ത് എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

അഞ്ചൽ: കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിലാണ് പിടിയിലായത്.

കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തിൽ തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്.

ഇവരിൽ നിന്നും 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Excise officer arrested with MDMA in Kollam anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.