തിരുവനന്തപുരം: മദ്യക്കമ്പനികൾക്ക് നികുതി ഇളവ് നൽകി വിജ്ഞാപനമിറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിൽപന നികുതി നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന വിറ്റുവരവ് നികുതിയാണ് ഒഴിവാക്കുന്നത്.
മദ്യനികുതി നാല് ശതമാനം വർധിപ്പിക്കുന്ന നിയമഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരും. ഇതടക്കം തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ കൊണ്ടുവരുന്ന ബില്ലുകൾ അംഗീകരിക്കാനും മുൻഗണനക്രമം നിശ്ചയിക്കാനും വ്യാഴാഴ്ച രാവിലെ മന്ത്രിസഭ പ്രത്യേകയോഗം ചേരും.
സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണത്തിനും വ്യവസ്ഥ ചെയ്യുന്ന കേരള സഹകരണസംഘം നിയമ ഭേഭഗതി മന്ത്രിസഭ അംഗീകരിച്ചു. പ്രാഥമിക സംഘങ്ങളെയും നിയന്ത്രിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ ചില നിയമനങ്ങൾ പരീക്ഷ ബോർഡിന് വിടും. 2022ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമീഷന് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിനും അംഗീകാരമായി.അന്ധവിശ്വാസം തടയാൻ തയാറാക്കിയ ബിൽ വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.