മലപ്പുറം: വ്യാഴാഴ്ച രാത്രി ദുബൈയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന 85 പേരെ അവരവരുടെ വീടുകളിൽ ക്വാറൈൻറൻ ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. വിമാനത്തിൽ ആകെ 189 പേരാണുള്ളത്. ഗർഭിണികൾ 19, കോവിഡ് നെഗറ്റീവായവർ രണ്ട്, അടിയന്തര ചികിത്സ ആവശ്യമുള്ളവർ 51, കുട്ടികൾ ഏഴ്, 75 വയസ്സിന് മുകളിലുള്ളവർ ആറ് എന്നിങ്ങനെയാണ് വീടുകളിലേക്ക് മാറ്റുന്നത്.
കരുപ്പൂരിലെത്തുന്നവരിൽ 85 പേർ മലപ്പുറം ജില്ലക്കാരാണ്. ഇതിൽ 23 പേരെ വീടുകളിലേക്ക് മാറ്റും. 52 പേർക്ക് സർക്കാർ ക്വാറൈൻറൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരെ കാളികാവിലെ സഫ ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. ഒരാഴ്ചക്കുശേഷം പരിേശാധന നടത്തി വീടുകളിലേക്ക് പറഞ്ഞയക്കും.
കൊച്ചിയിൽ വന്നിറങ്ങുന്ന വിമാനത്തിൽ 23 മലപ്പുറം ജില്ലക്കാരാണുള്ളത്. ഇതിൽ അഞ്ചുപേർ വീടുകളിലെ ക്വാറൈൻറനിൽ പോകും. 18 പേരെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ പ്രത്യേക ക്വാറൈൻറൻ കേന്ദ്രത്തിലേക്ക് മാറ്റും. മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളുടെ ഒരുഭാഗം പ്രവാസികളുടെ ക്വാറൈൻറൻ ആവശ്യത്തിനായി വിട്ടുതരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.