തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ ഫലം ഉടൻ കൈമാറുമെന്നും തുടർന്ന് ആരോഗ്യവകുപ്പിെൻറ നിര്‍ദേശാനുസരണം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി െക.കെ. ശൈലജ വ്യക്തമാക്കി. കോവിഡിെൻറ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന വേണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഇതിനെതുടർന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയിരുന്നു. കൈവശം കോവിഡ് സർട്ടിഫിക്കറ്റ് ഉള്ളവരും വീണ്ടും പണമടച്ച് പരിശോധനക്ക് വിധേയമാകേണ്ടിവന്നത് ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
വൈറസിെൻറ പുതിയ വകഭേദത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വിദേശത്തുനിന്ന് വരുന്നവരുടെ പക്കൽ കോവിഡ് പരിശോധന ഫലമുണ്ടെങ്കിലും വീണ്ടും പരിശോധന നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു. കേരളം ശാസ്ത്രീയമായി കോവിഡ് പ്രതിരോധം നടത്തി.
അതേസമയം കേരളത്തിൽ ഇനിയും രോഗവ്യാപനം കൂടാൻ സാധ്യതയുണ്ട്. രാജ്യത്തെ കേസുകളിൽ 31 ശതമാനമാണ് വർധനയുണ്ടായത്. ഇൗ സാഹചര്യത്തിൽ പരിശോധന ഒഴിവാക്കാനാകില്ല. വാക്സിൻ വിതരണത്തിന് ഒാരോ ജില്ലയിലും 1000 ഒാളം വാക്സിൻ വിതരണകേന്ദ്രങ്ങൾ ഒരുക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വിതരണത്തിനാണ് കൂടുതൽ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.