കൊച്ചി: വ്യവസ്ഥ കാലാവധി പൂർത്തിയായ പട്ടയഭൂമിയിൽ നിർമാണ പ്രവർത്തനങ്ങളടക്കം മറ്റാവശ്യങ്ങൾക്ക് ഇളവനുവദിക്കുന്ന നിയമം സർക്കാറിെൻറ പരിഗണനയിൽ. ഭൂപരിഷ്കരണ നിയമപ്രകാരം ലഭ്യമായ ഭൂമിയുടെ അഞ്ച് ശതമാനം വരെ സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ 2012ലെ ഭേദഗതിക്ക് സമാനമായ ഇളവ് എല്ലാ പട്ടയഭൂമിക്കും ബാധകമാക്കാനാണ് നീക്കം. ഇത്തരമൊരു നിയമത്തിെൻറ േനട്ടകോട്ടങ്ങൾ വിലയിരുത്താൻ കമ്മിറ്റിയെ ചുമതലപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഇപ്പോൾ അനൗപചാരികമായാണ് വിഷയം പരിഗണനയിലുള്ളതെങ്കിലും കമ്മിറ്റി രൂപവത്കരണത്തോടെ ഒൗദ്യോഗികരീതി കൈവരും.
കൃഷി, താമസം തുടങ്ങിയ ആവശ്യങ്ങൾക്ക് നൽകിയ പട്ടയഭൂമിയിൽ വ്യവസ്ഥ ലംഘിച്ച് മറ്റ് നിർമാണപ്രവർത്തനങ്ങൾ വ്യാപകമായത് സർക്കാറിന് വലിയ വെല്ലുവിളിയായ സാഹചര്യമാണ് നിലവിലുള്ളത്. വ്യവസ്ഥ ലംഘിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കോടതികളിലും കേസുകൾ കെട്ടിക്കിടക്കുകയാണ്. കോടതി ഇടപെടൽ ഉൾപ്പെടെ ഇക്കാര്യത്തിൽ സർക്കാറിനുമേൽ ഒട്ടേറെ സമ്മർദങ്ങളുണ്ട്. എന്നാൽ, എല്ലാ വ്യവസ്ഥ ലംഘനങ്ങൾക്കെതിരെയും ഒറ്റയടിക്ക് നടപടിയെടുക്കുന്നത് പ്രാവർത്തികമല്ലെന്ന വിലയിരുത്തലാണ് സർക്കാറിനുള്ളത്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥ കാലാവധി കഴിഞ്ഞ പട്ടയഭൂമിക്ക് ഇളവ് നൽകാനുള്ള ആലോചന നടക്കുന്നത്.
ഇത്തരം ഭൂമിയിലെ നിർമാണങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതോടെ പട്ടയവ്യവസ്ഥ ലംഘനത്തിെൻറ പരിധിയിൽ വരുന്ന ഒട്ടേറെ കേസുകൾ ഒഴിവാകും. പട്ടയ കാലാവധി കഴിഞ്ഞശേഷം നടന്ന നിർമാണങ്ങൾക്ക് മുൻകൂർ അനുമതി നൽകാനാണ് സാധ്യത. തുടർന്ന് പട്ടയ കാലാവധി പൂർത്തിയാകാത്ത ഭൂമിയിലെ വ്യവസ്ഥ ലംഘനങ്ങൾക്കെതിരെ നടപടി എളുപ്പമാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, പട്ടയഭൂമിയിലെ മരം മുറിക്കലിന് ഇളവ് നൽകിയതിനെത്തുടർന്ന് കൈപൊള്ളിയ സർക്കാർ ഈ തീരുമാനത്തിന് പിന്നാലെയും ഇത്തരം സാധ്യതകൾ കാണുന്നുണ്ട്.
ഏലപ്പാട്ട ഭൂമിയിൽ നിർമാണങ്ങൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന 2020 ജൂൺ 17ലെ ഉത്തരവിനെത്തുടർന്ന് ഏലം കുത്തകപ്പാട്ട ഭൂമിയിലെ നിർമാണപ്രവർത്തനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്ന നടപടി നടന്നുവരുന്നുണ്ട്. എന്നാൽ, ഇതിെൻറ പേരിൽ തോട്ടം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ശക്തമായ എതിർപ്പും ഉയർന്നു. ഇതിന് പരിഹാരമെന്ന നിലയിൽ പുതിയ തീരുമാനമെടുക്കുേമ്പാൾ ഏലപ്പാട്ട ഭൂമിയെകൂടി ഉൾപ്പെടുത്താനാവുമോയെന്നതും പരിഗണിക്കും. കൈവശാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഭൂമി പതിച്ചു നൽകിയതാണോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ അപേക്ഷകന് നിർദേശം നൽകുന്ന ഉത്തരവ് ഈ മാസം ആദ്യം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂമി ഏതാവശ്യത്തിന് പതിച്ചുനൽകിയതാണെന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സത്യവാങ്മൂലം നടപ്പാക്കിയത്. ഇതും പട്ടയഭൂമി ഉടമകൾക്ക് കുരുക്കാകുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനുകൂടി പരിഹാരമെന്ന നിലയിലാണ് സർക്കാറിെൻറ പുതിയ നീക്കം. ഭൂപരിഷ്കരണ നിയമത്തിലെ 2012 ഭേദഗതിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്. ഇത്തരം നിർമാണങ്ങൾക്ക് കോടതി അനുമതി നൽകിയതുമാണ്. അതിനാൽ, പുതിയ തീരുമാനത്തിന് കോടതിയുടെ കുരുക്ക് വീഴില്ലെന്നും സർക്കാർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.