തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെച്ചൊല്ലി എൻ.ഡി.എയിൽ കലാപം. മുന്നണി വിടാനുള്ള ആലോചന ബി.ഡി.ജെ.എസിൽ ശക്തമായി. തെരഞ്ഞെടുപ്പ് പ്രകടനത്തെെച്ചാല്ലി ബി.ജെ.പിയിൽ നിന്നുള്ള കുത്തുവാക്കുകൾ തുടരുന്ന സാഹചര്യത്തിൽ ഇനിയും നാണംകെട്ട് തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് അണികൾ. ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ച ശേഷം അതിെൻറ പഴി ബി.ഡി.ജെ.എസിൽ കെട്ടിെവക്കാനാണ് ശ്രമമെന്ന് അവർ ആരോപിക്കുന്നു. എൻ.ഡി.എ സംസ്ഥാന കൺവീനർ സ്ഥാനെമാഴിയാൻ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തീരുമാനിച്ചതായാണ് സൂചന. ഇക്കാര്യം ചർച്ച ചെയ്യാൻ ബുധനാഴ്ച കൊല്ലത്ത് പാർട്ടി സംസ്ഥാന കൗൺസിൽ യോഗം ചേരും.
തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ എൻ.ഡി.എ ഘടകകക്ഷിയായിരുന്ന കേരള േകാൺഗ്രസ് പി.സി. തോമസ് വിഭാഗം മുന്നണി വിട്ടിരുന്നു. മറ്റൊരു ഘടകകക്ഷി കാമരാജ് കോൺഗ്രസാകെട്ട, േകാവളം മണ്ഡലത്തിൽ താമര ചിഹ്നത്തിൽ മത്സരിച്ച് ദയനീയമായി തോറ്റു. സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനുവിെൻറ സ്ഥിതിയും വ്യത്യസ്തമല്ല. അവരും മുന്നണി വിടാനുള്ള നീക്കത്തിലാണെന്നാണ് വിവരം.
കഴിഞ്ഞദിവസം ഒാൺലൈനായി ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗം ബി.ഡി.ജെ.എസിെൻറ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. 21 സീറ്റുകളിൽ മത്സരിച്ച ബി.ഡി.ജെ.എസ് വലിയ പരാജയമാണ് എല്ലായിടത്തും ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർഥികൾക്ക് ബി.ഡി.ജെ.എസ് വോട്ട് ലഭിച്ചില്ലെന്നും അതെല്ലാം എൽ.ഡി.എഫിന് പോയെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, മുന്നണിയെന്ന നിലയിലുള്ള പിന്തുണ ലഭിച്ചില്ലെന്നും തങ്ങളുടെ സ്ഥാനാർഥികൾക്ക് ബി.ജെ.പി വോട്ട് ലഭിച്ചില്ലെന്നും ബി.ഡി.ജെ.എസ് തിരിച്ചടിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ബി.ഡി.ജെ.എസ് നിർജീവമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലും അവർക്ക് ജയിച്ചുകയറാൻ കഴിഞ്ഞില്ല. ബി.ഡി.ജെ.എസിെൻറ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ബി.ഡി.ജെ.എസിെൻറ ഇൗഴവ വോട്ടുകൾ കൂട്ടത്തോടെ എൽ.ഡി.എഫിലേക്ക് പോയതായും കണക്കുകൾ ഉദ്ധരിച്ച് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.