ന്യൂഡൽഹി: വിവാഹേതരബന്ധത്തില്‍ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. വിവാഹമെന്ന സംശുദ്ധമായ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ഒന്നാണ് വിവാഹേതര ബന്ധമെന്നും അതിനെ ക്രിമിനൽ കുറ്റമായി നിലനിർത്തണമെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു.
വിവാഹബന്ധത്തിെൻറ സംശുദ്ധി നിലനിര്‍ത്താന്‍ ഇത് ക്രിമിനൽ കുറ്റമായി നിലനിർത്തണമെന്ന് കേന്ദ്രം വാദിച്ചപ്പോൾ വിവാഹേതര ബന്ധം ക്രിമിനല്ക്കുറ്റമാക്കുന്നതുകൊണ്ടുള്ള പൊതു നന്മ എന്താണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. വിദേശരാജ്യങ്ങളിലെ നിയമങ്ങള്‍ ഇന്ത്യക്ക് ചേരില്ലെന്നും നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം തീരുമാനമെടുക്കാനെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വാദിച്ചു.
ഇന്ത്യയില്‍ വിവാഹമെന്നത് സംശുദ്ധമായ വ്യവസ്ഥയാണ്. അതിലേക്ക് അതിക്രമിച്ചുകടക്കുന്നത് ക്രിമിനല്‍ക്കുറ്റമായി നിലനില്ക്കണമെന്നും അവര്‍ പറഞ്ഞു. നിലവിൽ അവിവാഹിതയുമായി ഭര്‍ത്താവ് ബന്ധപ്പെട്ടാല്‍ സ്ത്രീക്ക് പരാതിപ്പെടാൻ നിലവിലുള്ള നിയമത്തിൽ അവസരമില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. വിവാഹേതരബന്ധം കുടുംബപ്രശ്നം മാത്രമല്ലേയെന്നും അത് സമൂഹത്തിനെതിരായ കുറ്റകൃത്യമാവുന്നത് എങ്ങനെയാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. വിവാഹിതനായ ഒരാള്‍ അവിവാഹിതയുമായി ബന്ധപ്പെട്ടാലും വിവാഹത്തിെൻറ വിശുദ്ധി ഇല്ലാതാവില്ലേയെന്നും കോടതി ചോദിച്ചു.
വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈന്‍ ആണ് ഹരജി നൽകിയത്. കുടുംബ ഭദ്രതയും വിവാഹത്തിെൻറ വിശുദ്ധിയും നിലനിര്‍ത്താൻ ക്രിമിനല്‍ക്കുറ്റം ചുമത്തുകയും ഭീഷണിപ്പെടുത്തുകയുമല്ല വേണ്ടതെന്ന് ഹരജിക്കാരനു വേണ്ടി അഡ്വ. കാളീശ്വരം രാജ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.