എമ്മായിരി ചൂടാഷ്റ്റാ...ഈ ആഴ്ച സാധാരണയിൽ കവിഞ്ഞ ചൂട്

കോഴിക്കോട്: കുംഭമാസം അവസാനിക്കാനിരിക്കെ ജില്ലയിൽ പതിവിൽകവിഞ്ഞ ചൂട്. തിങ്കളാഴ്ചയും സാധാരണനിലയിൽനിന്ന് രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ് പകൽതാപനില ഉയരും. ഞായറാഴ്ച 36 ഡിഗ്രിയാണ് പകൽസമയത്തെ താപനില. സാധാരണ ശരാശരി അനുഭവപ്പെടേണ്ട ചൂടിനേക്കാൾ മൂന്നു ഡിഗ്രി കൂടുതലാണിത്. കുറഞ്ഞ താപനില 26 ഡിഗ്രിയായും ഉയർന്നിട്ടുണ്ട്.

65 ശതമാനമാണ് ഞായറാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം ജില്ലയിലെ അന്തരീക്ഷ ഈർപ്പത്തിന്‍റെ അളവ്.

ഒരാഴ്ചയായി ജില്ലയിൽ ശരാശരിയിലും കൂടുതലാണ് പകൽതാപനില. അടുത്ത ഒരാഴ്ചയും ഈ അവസ്ഥക്ക് മാറ്റമുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചക്കകം വേനൽമഴ കിട്ടാനുള്ള സാധ്യതയും വിരളമാണ്. ചൂട് കൂടിയതോടെ ചുമട്ടുതൊഴിലാളികളും കെട്ടിടനിർമാണ തൊഴിലാളികളുമടക്കമുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. കന്നുകാലികളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം.

ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കൂ 

  • കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ​യും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക.
  • പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ല്‍ ക​രു​തു​ക.
  • പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി​വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​ക‍ൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍ത്തേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ അ​വ​ധി പ്ര​മാ​ണി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന് വ​രെ കു​ട്ടി​ക​ള്‍ക്ക് നേ​രി​ട്ട് ചൂ​ടേ​ല്‍ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
  • അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ടേ​ൽ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ അ​ത​ത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
  • പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മ​റ്റു രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പ​ക​ൽ 11 മു​ത​ൽ മൂ​ന്നു വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ സൂ​ര്യാ​ത​പം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​താ​ണ്.
  • വേ​ന​ല്‍ക്കാ​ല​ത്ത് താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലേ​ബ​ർ ക​മീ​ഷ​ണ​ർ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സൂ​ര്യാ​ത​പം ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍നി​ര്‍ത്തി സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ല്‍ക്കേ​ണ്ടി​വ​രു​ന്ന തൊ​ഴി​ല്‍സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വി​ടു​ന്ന​താ​ണ്. അ​തി​ന​നു​സ​രി​ച്ച് തൊ​ഴി​ൽ​ദാ​താ​ക്ക​ളും തൊ​ഴി​ലാ​ളി​ക​ളും സ​ഹ​ക​രി​ക്കേ​ണ്ട​താ​ണ്.
  • ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ഉ​ച്ച സ​മ​യ​ത്ത് (രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന് വ​രെ) സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. അ​വ​ർ​ക്കു ചൂ​ടേ​ൽ​ക്കാ​തി​രി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും അ​തു​പോ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ യാ​ത്ര​ക്കി​ട​യി​ൽ അ​ൽ​പ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.
  • മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​സ​മ​യ​ത്ത് (രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന് വ​രെ) കു​ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക. ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പൊ​ലീ​സു​കാ​ർ​ക്ക് സു​മ​ന​സ്ക​ർ കു​ടി​വെ​ള്ളം ന​ൽ​കി നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ക.
  • യാ​ത്ര​യി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ന​ല്ല​ത്. വെ​ള്ളം കൈ​യി​ൽ ക​രു​തു​ക. കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്കു​ക. മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ശു​ദ്ധ​ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട്ടി​ക​ളെ​യോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ത്തി പോ​കാ​ൻ പാ​ടി​ല്ല.
  • അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
Tags:    
News Summary - Extreme heat this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.