അതിദാരിദ്ര്യ പദ്ധതി: ചിറയിൻകീഴ് ബ്ലോക്കിൽ 659 അതിദരിദ്രർ

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ അതിദാരിദ്ര്യ സർവേ നടത്തി. 659 അതിദരിദ്രർ ബ്ലോക്ക് പരിധിയിലുണ്ടെന്ന് കണ്ടെത്തി. അഞ്ചുതെങ്ങ് -236, കടയ്ക്കാവൂർ -16, ചിറയിൻകീഴ് -117, വക്കം -86, കിഴുവിലം - 95, മുദാക്കൽ -109 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ അതിദരിദ്രരുടെ എണ്ണം.

അനുബന്ധ പ്രവർത്തനങ്ങൾക്കായി ഏകോപന സമിതി രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ അധ്യക്ഷതവഹിച്ചു.

ഏകോപന സമിതി ചെയർപേഴ്സൻ ആയി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി, കൺവീനർ ആയി ബി.ഡി.ഒ എൽ. ലെനിൻ, വൈസ് ചെയർമാൻ ആയി പി. മണികണ്ഠൻ, ആറു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, ബ്ലോക്ക് മെംബർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപവത്കരിച്ചത്.

യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, പി. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. മുരളി, വി. ലൈജു, എസ്. ഷീല, ബ്ലോക്ക് മെംബർമാരായ ജി. ശ്രീകല, പി. കരുണാകരൻ നായർ, പി. അജിത, ജയ ശ്രീരാമൻ, രാധിക പ്രദീപ്, നന്ദു രാജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Extreme Poverty Project-659 extreme poor in Chirayinkeezh block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.