കുന്ദമംഗലം: രാത്രിയിൽ മുഖം മറച്ചെത്തി യുവാവിനെ വീട്ടിൽ കയറി വെട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. കുന്ദമംഗലം വലിയേടത്ത് അർജുൻ ആണ് (32) അറസ്റ്റിലായത്. ശിൽപിയും ചാരിറ്റി പ്രവർത്തകനുമായ കുന്ദമംഗലം കൈതാക്കുഴിയിൽ റിയാസിനെ ആഗസ്റ്റ് ആറിന് രാത്രി ഒമ്പതിനാണ് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചത്.
റിയാസിെൻറ മുൻകാല സുഹൃത്താണ് അർജുൻ. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, മറ്റാരോ ഇയാളെക്കൊണ്ട് കൃത്യം ചെയ്യിച്ചതാകാനാണ് സാധ്യതയെന്ന് റിയാസ് പറയുന്നു.
ഊർജിത അന്വേഷണത്താലാണ് പ്രതിയെ ഉടൻ വലയിലാക്കാൻ കഴിഞ്ഞത്. എസ്.ഐ ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വിൻസെൻറ്, അബ്ദുറഹ്മാൻ, സി.പി.ഒ രാജേഷ്, ഡ്രൈവർ സുഭീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.