വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി യുവതിയിൽനിന്ന്​ പണം തട്ടിയയാൾ പിടിയിൽ 

അങ്കമാലി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളെ നാടകീയമായി പിടികൂടി. കറുകുറ്റി എടക്കുന്ന് പൈനാടത്ത് വീട്ടില്‍ പി.ജെ. ജോര്‍ജ്കുട്ടിയെയാണ്​ (24)​ അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസി​​​െൻറ നേതൃത്വത്തിൽ​ പിടികൂടിയത്. ഇറ്റലിയില്‍ ജോലിയുള്ള പ്രതി അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ്​ വലയിലായത്. 

കാക്കനാ​െട്ട കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഫേസ്ബുക്ക് ഹാക് ചെയ്താണ്​ തട്ടിപ്പ് നടത്തിയത്​​. ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാജ മെസേജുകളും ഫോട്ടോയും വരുന്നത് പതിവായതോടെയാണ്​ യുവതി ജോർജ്​കുട്ടിയോട്​ കാര്യം അന്വേഷിച്ചത്​. അതോടെ ഇവരെ ഫ്രണ്ടാക്കി ഇയാൾ അക്കൗണ്ടിൽ ആഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് അവരുടെതന്നെ ഫോട്ടോയും മെസേജുകളും അയച്ചു. പിന്നീട്​ ഇയാൾ താന്‍ ഹാക്കറാണെന്നും അത്യാവശ്യമായി 10,000 രൂപ അയക്കണമെന്നും ആവശ്യപ്പെട്ടു. 

പണം അയച്ചില്ലെങ്കില്‍ ഫോട്ടോ ദുരുപയോഗം ചെയ്ത് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കിട്ടാൻ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറും അയച്ച് കൊടുത്തിരുന്നു. ഭീതിയിലായ യുവതി കൂട്ടുകാരികളില്‍നിന്ന് കടം വാങ്ങി 5000 രൂപ പ്രതി നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചു. ഇയാൾ ആവശ്യപ്പെട്ടപ്രകാരം  കൗണ്ടര്‍ഫോയിലും അയച്ചുകൊടുത്തു. പണം ആവശ്യപ്പെട്ട്​ വീണ്ടും ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് സൈബര്‍ സെല്ലി​​​െൻറ സഹായത്തോടെ പ്രതിയെ പിടിക്കാന്‍ വലവീശിയത്. 

തട്ടിപ്പ് നടത്തിയ പണം ഫെഡറൽ ബാങ്കി​​​െൻറ മൂക്കന്നൂര്‍ ശാഖയില്‍നിന്ന് പിന്‍വലിക്കാ​െനത്തിയപ്പോഴാണ് പ്രതി പൊലീസി​​​െൻറ വലയിലായത്. അങ്കമാലി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ പി.ജെ. നോബിള്‍, എ.എസ്.ഐ അഷ്​റഫ്, എ.എസ്.ഐ എം.എന്‍. സുരേഷ്, സി.പി.ഒമാരായ പ്രമോദ്, ജിസ് മോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Tags:    
News Summary - facebook crime- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.