വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: എം.ബി. രാജേഷ് എം.പി പരാതി നല്‍കി

പാലക്കാട്: തൃശൂര്‍ വടക്കാഞ്ചേരി സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലറെ താന്‍ ന്യായീകരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുംവിധം വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നതായി കാണിച്ച് എം.ബി. രാജേഷ് എം.പി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ആരോപണവിധേയന്‍െറ ചിത്രം സഹിതം താന്‍ പോസ്റ്റ് ചെയ്തു എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
തികച്ചും വ്യാജമാണിത്. ആരോപണ വിധേയനെ ഒരുതരത്തിലും പരിചയമില്ളെന്നും രാജേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍െറ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്തുന്നവരെ അടിയന്തരമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സിവിലും ക്രിമിനലുമായ മറ്റു നടപടികളും സ്വീകരിക്കുമെന്ന് രാജേഷ് മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - facebook post fraude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.