നിപ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്

കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു.കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.

നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വലിയ വിവാദമായതോടെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും പെലീസ് കേസെടുക്കുകയായിരുന്നു.

Tags:    
News Summary - Facebook post that Nipah is a fake creation: Case against youth in Koilandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.