സൈനിക വിരുദ്ധ പോസ്റ്റ്: കസ്​റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

തിരുവനന്തപുരം: ഫേസ്​ബുക്കിൽ പാക് ​അനുകൂല പരാമർശം നടത്തിയെന്നാരോപിച്ച്​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. നേമം സ്വദേശി ശാഹു അമ്പലത്തിനെയാണ് ​പൊലീസ്​ വിട്ടയച്ചത്​. തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സൈബർ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ത​​െൻറ പോസ്​റ്റ്​ ഫോട്ടാഷോപ്പിലൂടെ​ കൃത്രിമം നടത്തി രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചെന്നും ഇതിനെതിരെ വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നതായും ഷാഹു മാധ്യമങ്ങളോട് പറയുന്നു. പൊലീസ്​ തന്നോട് തീവ്രവാദിയെ പോലെയാണ്​ പെരുമാറിയതെന്നും ഷാഹു വ്യക്തമാക്കി.

സൈനിക വിരുദ്ധ പോസ്​റ്റിട്ടെന്ന് ആരോപിച്ചുള്ള പരാതിയിൽ സെപ്​തംബർ 29നാണ് ഷാഹുവിനെ ​​പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

 

 

 

 

 

 

Tags:    
News Summary - facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.